ആറുമാസം മുമ്പ് കാണാതായ പണിക്കന്‍ കുടി മണിക്കുന്നേല്‍ ലാലി(43)യുടെ മൃതദേഹം വീടിനുപിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വീടുപണിക്കെത്തിയ മേസ്തിരിപ്പണിക്കാരന്‍ വാഴത്തോപ്പ് സ്വദേശി കിളിക്കല്‍ ജോണി(47) ലാലിയെ കൊലപ്പെടുത്തിയശേഷം ലൈഗിംകാതിക്രമം നടത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ്. പ്രതിയെ കുടകില്‍ നിന്ന് അറസ്റ്റുചെയ്തു. കഴിഞ്ഞ നവംബര്‍ ആദ്യമാണ് വീട്ടമ്മയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയത്.<br ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍ നവംബര്‍ ഒന്നാംതീയതി രാത്രി എട്ടുമണിയോടെ വെട്ടിക്കൊലപ്പെടുത്തിയശേഷം വീടിനുപിന്നിലെ ഇടുങ്ങിയ മുറ്റത്ത് നാലടിയോളം ആഴത്തില്‍ കുഴിയെടുത്തു മണ്ണിട്ടുമൂടുകയായിരുന്നു. വീട്ടമ്മയുടെ മകനും ബന്ധുക്കളും വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ നവംബര്‍ ആദ്യവാരം ലാലിയെ കാണാനില്ലെന്നുകാണിച്ച് പരാതി നല്‍കിയിരുന്നു.ലാലിയുടെ വീടുപണിക്കെത്തിയ മേസ്തിരിപ്പണിക്കാരനാണ് ജോണി. ഒരുവര്‍ഷമായി ഇയാള്‍ പണിക്കന്‍കുടിയില്‍ വന്നു താമസിക്കുകയായിരുന്നു. വീടുപണിതതുമായി ബന്ധപ്പെട്ട് പണം ചോദിച്ച് ഇയാള്‍ ലാലിയുമായി വഴക്കുണ്ടാക്കിയിരുന്നു. കൊലനടത്തിയ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ പ്രതി വീട്ടമ്മയെ വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയശേഷം ലൈംഗികപീഡനം നടത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് വീടിനുപുറകിലെ ഇടുങ്ങിയ ഇടനാഴിയില്‍ കുഴിച്ചിട്ടു.കുഴിക്കുമുകളില്‍ പ്‌ളാസ്റ്റിക് ഷീറ്റിട്ട് സിമന്റിഷ്ടികകള്‍ എടുത്തുവച്ചിരുന്നു. ഒന്നരമാസംമുമ്പ് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് കുടകില്‍ നിന്നു പ്രതിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച ഇയാളെ ചൊവ്വാഴ്ച വൈകീട്ട് പണിക്കന്‍ കുടിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. വ്യാഴാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.എന്‍ അനിരുദ്ധന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. പ്രതി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനു പിന്നാമ്പുറത്ത് മൃതദേഹം കണ്ടെത്തി.മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി, കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പ തുടങ്ങിയ തെളിവുകളും കണ്ടെത്തി. സുനല്‍ സോണിയ എന്നിവരാണ് ലാലിയുടെ മക്കള്‍ മരുമക്കള്‍ ശാലിനി, സന്തോഷ്.