റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്ബോള്‍ ആവേശം കൊച്ചുമകനോടൊപ്പം പങ്കുവച്ചു മുഖ്യമന്ത്രി പിണറായി വിജയനും, മണിയാശാനും….

by News Desk 6 | June 14, 2018 9:49 am

റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. ഫുട്ബോൾ ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി. ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ആവേശത്തിമിര്‍പ്പിലാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.

ഈ ആവേശം കേരള മുഖ്യമന്ത്രിയിലേക്കും പകർന്നിരിക്കുകയാണ്. തന്റെ കൊച്ചു മകനൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം ഫെയ്‌സ്ബുക്ക് കവറില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം തന്റെ ആവേശം പ്രകടമാക്കിയത്

.

തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്‌ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റ് കണ്ട അര്‍ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.

നാലു വര്‍ഷം നീണ്ട ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്ബ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും: http://malayalamuk.com/rncc-five-a-side-football-2018/
  3. ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സി.ബി.ഐ; പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം: http://malayalamuk.com/lavlin-case/
  4. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 16 എന്നെ നക്സലാക്കിയ നാടകം ബോക്കാറോയില്‍: http://malayalamuk.com/auto-biography-of-karoor-soman-part-16/
  5. ലോകം പുടിനെതിരെ തിരിയുന്നു; അമേരിക്കയും 22 രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; എല്ലാ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ: http://malayalamuk.com/world-turns-against-putin-america-and-22-other-states-expel-kremlin-spies/
  6. അല്‍മാട്ടിയിലെ തണുപ്പില്‍: http://malayalamuk.com/almatty/

Source URL: http://malayalamuk.com/kerala-politician-football-fan/