കോട്ടയത്തെ കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ പിതാവും സഹോദരനും അറസ്റ്റില്‍. കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.

ഇവര്‍ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. പ്രതികളെയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു. ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് സൂചനയുണ്ട്.

നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരാണ് വലയിലായത്. കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്.

റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം. ഷാനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭാര്യവീട്ടിലെത്തിയെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു പൊലീസിന്റെ വീഴ്ചയെക്കുറിച്ചുളള ഐ.ജിയുടെ അന്വേഷണവും പുരോമഗമിക്കുകയാണ്. ഗാന്ധിനഗര്‍ എസ്.ഐയായിരുന്ന എം.എസ്. ഷിബു അടക്കമുളള പൊലീസുകാരുടെ മൊഴിയെടുത്തു. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

എന്നാൽ കെവിന്‍റെ മരണവുമായി ബന്ധമില്ലെന്ന് നീനുവിന്‍റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷില്‍ അവകാശപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മകന്‍ ഷാനുവിനൊപ്പം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇരുവരും പറഞ്ഞു.

ഇതിനിടെ കെവിന്‍റെ കൊലപാതകത്തില്‍ പ്രതികളായ ഇരുവരുടെയും പാസ്പോര്‍ട്ട് പൊലീസ് കണ്ടെടുത്തു. ഷാനുവിന്‍റെയും ചാക്കോയുടെയും പാസ്പോര്‍ട്ട് കണ്ടെത്തിയത് വീട്ടില്‍നിന്ന് തന്നെയാണ്്. കേസുമായി ബന്ധപ്പെട്ട് ചില തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.

കണ്ണൂരിലെ ഒളിയിടത്തില്‍ നിന്നാണ് ഉച്ച കഴിഞ്ഞതോടെ ഇവര്‍ പിടിയിലായത്. ഷാനു ചാക്കോയും പിതാവ് ചാക്കോയുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായക അറസ്റ്റ്.

കേസില്‍ 14 പ്രതികളാണുള്ളത്. പതിന്നാലാം പ്രതിയാണ് ചാക്കോ. കെവിനെ തട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ക്ക് പിന്നില്‍ ചാക്കോയും ഉള്‍പെട്ടത് വ്യക്തമായതോടെയാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്. എല്ലാ നീക്കങ്ങളും ചാക്കോയ്ക്ക് അറിവുണ്ടായിരുന്നതായാണ് സൂചന. അറസ്റ്റിലായ മൂന്ന് പേരില്‍ നിന്നാണ് നിര്‍ണായകവിവരം ലഭിച്ചത്. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. റെനീസ്,സലാദ്, അപ്പു, ടിറ്റോ എന്നിവർ തമിഴ്നാട്ടിലുളളതായാണ് വിവരം.