ജീവിതത്തിനും മരണത്തിനുമിടയിൽ സ്പൈഡർമാനെപോലെ രക്ഷകനായി വ്യാപാരി; കെട്ടിടത്തില്‍ നിന്ന് വീണ മൂന്ന് വയസുകാരിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ

January 23 12:37 2018 Print This Article

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് സണ്‍ഷെയ്ഡില്‍ തൂങ്ങി കിടന്ന പെണ്‍കുട്ടിയെ യുവാവ് അതിസാഹസികമായി രക്ഷിച്ചു. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ കുട്ടിയെയാണ് വ്യാപാരിയായ യുവാവ് രക്ഷിച്ചത്.

നാലുവയസുകാരിയായ പെണ്‍കുട്ടി കളിച്ച് കൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു, കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന വ്യാപാരി ഓടിയെത്തി. ഭിത്തിയിലൂടെ വലിഞ്ഞ് കയറിയ ഇയാള്‍ ജനലിനുള്ളിലൂടെ കുട്ടിയെ എടുത്ത് പൊക്കി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യാപാരിയും ഇയാളുടെ സഹായത്തിനായി എത്തി.

അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ ടു ദി റെസ്‌ക്യു എന്ന പേരിലാണ് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles