കീത്തിലി മലയാളി അസ്സോസിയേഷന്‍ വീണ്ടും....

കീത്തിലി മലയാളി അസ്സോസിയേഷന്‍ വീണ്ടും….

സ്റ്റെഫാനി വില്‍സണ്‍
കീത്തിലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 7 ന് കീത്തിലിയില്‍ നടന്നു. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കീത്തിലി വിക്ടോറിയാ ഹാളില്‍, നിറഞ്ഞ സദസ്സില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. അവധിക്കാലവും ജോലിത്തിരക്കും മാറ്റി വെച്ച് കുട്ടികളും മുതിര്‍ന്നവരുമടക്കം അസ്സോസിയേഷനിലെ എല്ലാവരും ഒന്നടങ്കം ഒത്തുകൂടിയ ആദ്യ പരിപാടി എന്ന പുതുമയോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. സമയത്തില്‍ എല്ലാക്കാലത്തും കൃത്യത പാലിക്കുന്ന കീത്തിലി മലയാളി അസ്സോസിയേഷന്‍ ഇക്കുറിയും അതു പാലിച്ചു. അഞ്ചുമണി.. സെക്രട്ടറി ഡേവിസ് പോള്‍ അധ്യക്ഷനായി സ്‌നേഹാ ടോം അഭിവാദ്യം ചെയ്ത സദസ്സില്‍ ഡോ. അഞ്ചു സൂസന്‍ വര്‍ഗ്ഗീസ് പ്രാര്‍ത്ഥനാ ഗാനം പാടി പൊതു സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് ബിജുമോന്‍ ജോസഫ് ആഗതര്‍ക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അസ്സോസിയേഷന്‍ സെക്രട്ടറിയും പ്രസിഡന്റും കാണികളെ അഭിസംബോദന ചെയ്തു. ചുമതലയേറ്റ കാലം മുതല്‍ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നെടുംതൂണായി എന്നും kma4നിലകൊണ്ട ഡേവിസ് പോള്‍ ചുരുങ്ങിയ വാക്കുകളില്‍ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങളുടെ ആമുഖവും കൂട്ടായ നിന്ന് പ്രവര്‍ത്തിച്ചതിന്റെ kma1പുരോഗതിയും സദസ്സുമായി പങ്കുവെച്ചു. ഒരു അസ്സോസിയേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കീത്തിലി മലയാളി അസ്സോസിയേഷന്‍. അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 2016ല്‍ കലാസാംസ്‌കാരിക പoന വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയവരെ ആദരിച്ചു. സ്ഥാനമാനങ്ങള്‍ ഇല്ലാതെ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാക്കാലത്തും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച റോബിന്‍ ജോണിനേയും ജെസ്സി പൊന്നച്ചനേയും വ്യത്യസ്ഥമായ വ്യക്തിത്വത്തിന്റെ ഉടമകള്‍ക്കുള്ള അവാര്‍ഡ് കൊടുത്താദരിച്ചു.

തുടര്‍ന്ന് കീത്തിലി മലയാളി അസ്സോസിയേഷന്റെ
K M A Year Book 2016 ന്റെ പ്രകാശനം നടന്നു. ഡോ. സുധിന്‍ ഡാനിയേല്‍ ചീഫ് എഡിറ്ററായ എഡിറ്റോറിയല്‍ ബോര്‍ഡി20170108_192054ല്‍
ബിജി രന്‍ജു, ഡോ. അഞ്ചു ഡാനിയേല്‍, സോജന്‍ മാത്യു, ഡേവിസ് പോള്‍, ടോംജോസഫ്, അലന്‍ ഷിബു എന്നിവര്‍ എഡിറ്ററര്‍മാരായി പ്രവര്‍ത്തിച്ച് kma5 പുറത്തിറക്കിയ ‘ഇതളുകള്‍’ എന്ന ഇയര്‍ ബുക്കിന്റെ പ്രകാശനം ബുക്കിന്റെ അമരക്കാരന്‍ ബാബു സെബാസ്റ്റ്യന് ആദ്യ പ്രതി നല്‍കി കീത്തിലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് നിര്‍വ്വഹിച്ചു. അസ്സോസിയേഷന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശ്വരൂപമാണ് ഇതളുകള്‍. കഥകള്‍, കവിതകള്‍, ചിന്തകള്‍, വിമര്‍ശനങ്ങള്‍, നേര്‍ക്കാഴ്ചകള്‍, ദൂഷ്യഫലങ്ങള്‍, പാചകപംക്തികള്‍ തുടങ്ങിയ പ്രാദേശിക വിവരണങ്ങളില്‍ തുടങ്ങി യുക്മ നാഷണല്‍ കലാമേളയിലെത്തിയ കലാപ്രതിഭകളുടെ കലാപ്രകടനങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു അസ്സോസിയേഷന്റെ പൂര്‍ണ്ണരൂപം ഇതളുകളില്‍ കാണാം. കാര്‍ഷീക ബോധം ആധുനീക തലമുറയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തെ മുkma3ന്‍നിര്‍ത്തി മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ ട്രോഫിക്ക് വേണ്ടി KMA സംഘടിപ്പിച്ച സൂര്യകാന്തി 2016 ന്റെ വിശേഷങ്ങളും ഇയര്‍ ബുക്കില്‍ കാണാം. 2013 ല്‍ KMA പുറത്തിറക്കിയ ‘വര്‍ണ്ണങ്ങള്‍’ എന്ന ഇയര്‍ ബുക്കും ജനശ്രദ്ധ നേടിയിരുന്നു.

സ്റ്റേജ് നിറഞ്ഞാടിയ ബോളിവുഡ് ഡാന്‍സും, വേഷവിധാനത്തില്‍ കോkma6ഴിക്കോടിന്റെ തനിമ നിലനിര്‍ത്തിയ KMA യിലെ പത്തു വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ ഒപ്പനയും, മനം കുളിര്‍ക്കുന്ന വാദ്യോപകരണസംഗീതവും, ശ്രുതിയും താളവും ഒത്തുചേര്‍ന്ന് പാടിയ കീത്തിലിയുടെ സ്വന്തം ഗായകരും, ചിരിയും ചിന്തകളും മാത്രം നല്‍കി അഭിനയത്തിലും അവതരണത്തിലും മികച്ച നിലവാരം പുലര്‍ത്തിയ സ്‌കിറ്റും, ഡോ. അഞ്ചു സൂസണ്‍ വര്‍ഗ്ഗീസ് നിറത്തില്‍ ചാലിച്ച ക്രിസ്തുമസ്സ് കരോള്‍ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ കീത്തിലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ആഘോഷമായതിനപ്പുറം യുകെയിലെ മറ്റുള്ള അസ്സോസിയേഷനുകള്‍ക്കും മാതൃകയായി എന്നതില്‍ സംശയമില്ല.

കൃത്യമായ അടുക്കും ചിട്ടയോടും കൂടി അഞ്ചു മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ പതിനൊന്നു മണി വരെ നീണ്ടുനിന്നു. യോര്‍ക്ഷയിലെ പ്രമുഖ കാറ്ററിംഗ് ടീം ഡിക്‌സി ചിക്കന്റെ വിഭവസമൃദ്ധമായ ക്രിസ്തുമസ് സദ്യയും സിംഫണി ഓര്‍ക്കസ്ട്രാ 20170107_202904കീത്തിലിയുടെ ഗാനമേളയും ആഘോഷ പരിപാടികള്‍ക്ക് കുളിര്‍മയേകി.fghjkl

തുടര്‍ന്ന് നന്ദി പ്രകാശനത്തിന്റെ സമയമായി. അസ്സോസിയേഷനെ ഒരു വര്‍ഷം നയിച്ചവര്‍ക്ക് നന്ദി പറയുവാന്‍ എത്തിയത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജി രന്‍ജു. പക്ഷേ, നന്ദിപ്രകാശനം നടക്കുമ്പോള്‍ നടന്നത് മറ്റൊരു നന്ദി പ്രകാശനമായിരുന്നു. KMA രൂപീകൃതമായതിനു ശേഷം ഇത്രയും ലക്ഷ്യത്തോടും ലാളിത്യത്തോടെ
വളര്‍ന്ന ഒരു വര്‍ഷമാണിത്.
KMA കണ്ടതില്‍ വച്ച് ഏറ്റവും നല്ല വര്‍ഷം. കലാകായീകരംഗങ്ങളില്‍ എങ്ങനെ പുതിയ തലമുറയെ വളര്‍ത്തിയെടുക്കാം എന്ന് ബിജി തെളിയിച്ചു. ഈസ്റ്റര്‍, ഓണം, ക്രിസ്തുമസ്സ് ആഘോഷം എന്നതിലുപരി പുതിയ തലമുറയെ അത്രത്തോളം വളര്‍ത്തി. യുക്മയില്‍ വ്യക്തമായ അവസരങ്ങള്‍ ഒരുക്കി.
മറ്റൊന്നുമല്ല..
ബിജിയുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ KMA വ്യത്യസ്തമായ പ്രവര്‍ത്തനത്തിന് സ്‌നേഹോഷ്മളമായ അവാര്‍ഡും ബിജിക്ക് നല്‍കി. പതിനൊന്നു മണിയോടെ കീത്തിലി മലയാളി, അസ്സോസിയേഷന്റെ ആഘോഷ പരിപാടികള്‍ അവസാനിച്ചു.

Click here to see more pictures of KMA Christmas 2016.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. ഭയം മൂലമാണ് പുറത്തു പറയാതിരുന്നതെന്ന് പരാതിയുമായെത്തിയ ഇവര്‍ പറഞ്ഞു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.