സൂര്യ കൃഷ്ണമൂര്‍ത്തി, എം ജി ശ്രീകുമാര്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം. യുകെകെസിഎ അവാര്‍ഡ് നൈറ്റ് പ്രൗഢഗംഭീരമായി

സൂര്യ കൃഷ്ണമൂര്‍ത്തി, എം ജി ശ്രീകുമാര്‍ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം. യുകെകെസിഎ അവാര്‍ഡ് നൈറ്റ് പ്രൗഢഗംഭീരമായി
November 30 04:30 2017 Print This Article

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: പ്രൗഢഗംഭീരമായ സദസ്സ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാര്‍ന്ന കലാപരിപാടികള്‍ എന്നിവയാല്‍ സമ്പുഷ്ടമായ യുകെകെസിഎ കലാമേളയും പ്രഥമ അവാര്‍ഡ് നൈറ്റും മ്യൂസിക്കല്‍ നൈറ്റും ക്‌നാനായക്കാര്‍ ശരിക്കും ആസ്വദിച്ചു. യുകെകെസിഎ ഇദംപ്രഥമമായി റിലീസ് ചെയ്ത ”കിനായി ഗീതങ്ങള്‍” എന്ന സി ഡി പ്രകാശനവും അവാര്‍ഡ് നൈറ്റിനൊപ്പം നടന്നു.

ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഏഴ് വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. രാവിലെ 9.30ന് ആരംഭിച്ച കലാമേളയില്‍ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തത്. ഓരോ കലാപരിപാടി കഴിയുമ്പോഴും ജഡ്ജിംഗ് കമ്മിറ്റികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യം നാലരയ്ക്ക് കലാമത്സരങ്ങള്‍ പൂര്‍ണമായും പര്യവസാനിച്ചു.

തുടര്‍ന്ന് നടന്ന അവാര്‍ഡ് നൈറ്റ് സൂര്യ ഫെസ്റ്റിവല്‍ സ്റ്റേജ് ഷോയിലൂടെ ലോകപ്രശസ്തനായ സൂര്യ കൃഷ്ണമൂര്‍ത്തി അവാര്‍ഡ് നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പ്രഥമ യുകെകെസിഎ അവാര്‍ഡുകള്‍ നല്‍കി.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാടിനും കമ്മിറ്റ്‌മെന്റ് അവാര്‍ഡ് യുകെകെസിഎയുടെ പ്രഥമ സ്പിരിച്വല്‍ അഡൈ്വസര്‍ ആയ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സി.വി.ക്യു വെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നേടിയ അലന്‍ തോമസ് പൊക്കത്തേല്‍, ജി.സി.എസ്.ഇ പരീക്ഷയില്‍ മികവ് നേടിയ ജെന്‍ ഫിലിപ്പ്‌സ്, ഉപന്യാസ മത്സര വിജയികളായ മാത്യൂ പുളിക്ക തൊട്ടിയില്‍, സരിതാ ജിന്‍സ്, ബിജു നംമ്പത്തേല്‍, ഇടവക സന്ദര്‍ശന വിജയികളായ സോണ ബെന്നി മാവേലില്‍ (43) ഇടവകകള്‍), റെയ്ച്ചല്‍ അഭിലാഷ് (32 ഇടവകകള്‍) മൈലാടുംപാറ, അലീന രാമച്ചനാട് (19 ഇടവകകള്‍) എന്നിവരെയും തുടര്‍ച്ചയായി ആറ് തവണ ബാഡ്മിന്റണ്‍ വിജയികളായ സിബു- അനീഷ്, വടംവലി ജേതാക്കളായ കവന്‍ട്രി ആന്‍ഡ് പാര്‍വിക്ക് ഷെയര്‍ യൂണിറ്റ് ആപ്തവാക്യ വിജയി ജെയിന്‍ സ്റ്റീഫന്‍, യുകെകെസിഎ സ്‌പെഷ്യല്‍ ഹോണേഴ്‌സ് അവാര്‍ഡിന് മേരി ചൊള്ളമ്പേലും അര്‍ഹയായി. ഗ്രാറ്റിറ്റിയൂഡ് അവാര്‍ഡിന് അനലൈഡ് ഗ്രൂപ്പും ശ്രീകുമാര്‍ ആനന്ദ് ടിവിയും സ്റ്റീഫന്‍ ചാണ്ടിയും അര്‍ഹരായി.

കഴിഞ്ഞ 17 വര്‍ഷങ്ങളില്‍ യുകെകെസിഎയുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയ യുകെകെസിഎ മുന്‍ ഭാരവാഹികളെ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കണ്‍വെന്‍ഷന്‍ ടിക്കറ്റ്‌സ് ഏറ്റവുമാദ്യം വിറ്റഴിച്ച യൂണിറ്റിനുള്ള അവാര്‍ഡ് കെറ്ററിങ്ങ് യൂണിറ്റ് അര്‍ഹമായി.

മികച്ച റീജിയണല്‍ ആയി ലണ്ടന്‍ റീജിയണും നോര്‍ത്ത് ഈസ്റ്റ് റീജിയനും മികച്ച യൂണിറ്റുകളായി ബര്‍മിങ്ങ്ഹാം യൂണിറ്റും ബ്രിസ്‌റ്റോള്‍ യൂണിറ്റും തിരഞ്ഞെടുത്തു.

സിങ്ങ് വിത്ത് എം ജി മത്സരത്തിലെ വിജയികളെ എം ജി ശ്രീകുമാര്‍ പ്രഖ്യാപിച്ചു. സ്മിതാ തോട്ടം വിജയിയും ലെക്‌സി ടോജോ സ്‌പെഷ്യല്‍ അവാര്‍ഡും നേടി.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles