ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു; ആശങ്കയൊഴിയാതെ നെടുമ്പാശേരി വിമാനത്താവളവും…..

ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു; ആശങ്കയൊഴിയാതെ നെടുമ്പാശേരി വിമാനത്താവളവും…..
August 10 10:19 2018 Print This Article

ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി. ഇതോടെ ഇടുക്കി ഡാമിൽ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികൾ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയർത്തി വയ്ക്കുമെന്ന് കെഎസ്ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കനത്ത മഴയോടൊപ്പം ചെറുതോണിയിൽ അഞ്ചാമത്തെ ഷട്ടറും ഉയർത്തിയതിനെ തുടർന്ന് ചെങ്കൽത്തോട്ടിൽ ജലനിരപ്പ് ഉയരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ ആശങ്ക ഒഴിയുന്നില്ല. പെ​രി​യാ​റി​ൽ വെ​ള്ള​മു​യ​ർ​ന്ന​പ്പോ​ൾ കൈ​വ​ഴി​യാ​യ ചെ​ങ്ക​ൽ​തോ​ട്ടി​ൽ​നി​ന്നും ഓ​വു​ചാ​ലു​ക​ൾ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വ്യാഴാഴ്ച വൈകിട്ട് വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തു​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി.

അ​തി​നി​ടെ, വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള ഹ​ജ് ക്യാ​ന്പി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സാഹചര്യത്തിൽ ഹ​ജ് വി​മാ​ന​ങ്ങ​ൾ മു​ട​ങ്ങി​യാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ഇ​വി​ടെ താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ക​രു​ടെ സാ​ന്നി​ധ്യം ഇ​തി​നു ത​ട​സ​മാ​കും എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണു നടപടി.

ചെ​റു​തോ​ണി​യി​ൽ​ നി​ന്നും ഇ​ന്ന് സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ച്ച​യോ​ടു​കൂ​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് ഇ​തു​സം​ബ​ന്ധി​ച്ച സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ലു​ക​ൾ വ​ഴി വ​രു​ന്ന വെ​ള്ളം റ​ണ്‍​വേ​യി​ലേ​ക്കു ക​യ​റാ​തെ ത​ത്സ​മ​യം പു​റ​ത്തേ​യ്ക്കു ക​ള​യു​ന്ന​തി​നു പ​ന്പ് സെ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചെറുതോണിയിൽ ഇന്ന് പുലർച്ചെ വരെ ഒരു ഷട്ടറിലൂടെ മാത്രമാണ് വെള്ളം ഒഴുക്കി കളഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ രണ്ടു ഷട്ടറുകൾ കൂടി പുലർച്ചെ ഉയർത്തേണ്ടി വന്നു. മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം വരെ ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാതെ വന്നതോടെയാണ് നാലും അഞ്ചും ഷട്ടറുകൾ ഉയർത്താൻ അധികൃതർ നിർബന്ധിതരായത്.

സെക്കൻഡിൽ ആറ് ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും ഒഴുകിപ്പോകുന്നത്. വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ ചെറുതോണി പാലം വെള്ളത്തിൽ മുങ്ങി. പാലത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ബസ് സ്റ്റാൻഡ് ചരിത്രമായി. ബസ് സ്റ്റാൻഡ് നിന്നിരുന്ന പ്രദേശം പൂർണമായും പുഴയെടുത്തു.

ഇതിനിടെ പരിസരത്ത് നിന്നിരുന്ന മരങ്ങളും കടപുഴകി വീണത് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമുണ്ടാക്കി. പാലത്തിന് സമീപം ചില മരങ്ങൾ തങ്ങി നിന്നത് രക്ഷാപ്രവർത്തകർ വെട്ടിമാറ്റിയ ശേഷമാണ് അഞ്ചാം ഷട്ടർ തുറന്നത്.

അഞ്ച് ഷട്ടറുകളും ഉയർത്തിയതോടെ ചെറുതോണിയിലും പെരിയാറിന്‍റെ തീരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുതോണി-കട്ടപ്പന റൂട്ടിൽ വാഹനഗതാഗതം നിലച്ച നിലയിലാണ്. ചെറുതോണിക്ക് താഴേയ്ക്ക് വെള്ളമൊഴുകുന്ന പ്രദേശത്തെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുഴയുടെ നൂറു മീറ്റർ പരിധിയിലുള്ള വീടുകളിൽ നിന്നെല്ലാം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles