കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പുണ്ടായ ആഡംബര ബ്യൂട്ടിപാർലർ നടി ലീന മരിയ പോളിന്റെത്. ഇവർ 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് . ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Image result for ACTRESS LEENA KOCHI BEAUTY PARLOUR

ഇന്ന് വൈകിട്ട് മൂന്നരക്കായിരുന്നു ഞെട്ടലുണ്ടാക്കിയ വെടിവയ്പ് നടന്നത്. സംഭവസമയത്തു നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാർലർ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത് .ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

മുംബൈ അധോലോക നായകൻ രവി പൂജാരയുടെ പേരിലായിരുന്നു ഫോൺ. 25 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാൻ ഉടമ തയ്യാറായില്ല. പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അക്രമികൾ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു. വെടിവയ്പിനു ശേഷം ഇവർ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പർ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ല.

ആക്രമണത്തിൽ നടൻ ധർമ്മജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം. കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈൽ ആർടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

വെടിവെയ്പ്പ് വാർത്ത അറിഞ്ഞയുടൻ പൊലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധർമ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയിൽ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിൻ പറയുന്നത് ഇങ്ങനെ:

ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.

കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. – റോഷിൻ പറയുന്നു.

എന്നാൽ കടയ്ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടമ ധർമജൻ അറിയിച്ചു. നഗരത്തെ നടുക്കുന്ന സംഭവം തൊട്ടടുത്ത് നടന്നപ്പോൾ കട അടച്ചിടേണ്ടി വരുന്നതും കച്ചവടം മുടങ്ങുന്നതും സ്വാഭാവികമാണെന്നും ധർമജൻ പറഞ്ഞു.