‘‘എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല…..’’ കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിര്‍വികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ കൂസലില്ലാതെയായിരുന്നു ജോളിയുടെ പെരുമാറ്റം.

ജില്ലാ ജയിലി‍ൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഈ പല്ലവി ആവർത്തിച്ചുകൊണ്ടിരുന്നത്.

കൂടത്തായി കൊലപാതക പരമ്പര ആറുകേസുകളായി അന്വേഷിക്കും. അന്നമ്മ, ടോം ജോസഫ്, മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ കൊല അന്വേഷിക്കും. പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി, വടകര ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല. സിലിയുടെ മരണത്തിലും കൂടുതൽ അന്വേഷണം, താമരശേരിയില്‍ കേസെടുത്തു. റോയിയുടെയും മാത്യുവിന്റെയും ഷാജുവിന്റെയും വീടുകളിൽ പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും

കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം. താമരശേരി പൊലീസ് പുതിയ കേസ് റജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ജോളിക്കൊപ്പമെത്തിയ സിലി താമരശ്ശേരിയിലെ ദന്താശുപത്രിയിലാണ് കുഴഞ്ഞ് വീണത്.

കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്ന് ജോളിയുടെ മൊഴി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.