നാല് വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ മടങ്ങി വരുന്നു; ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി…..

by News Desk 6 | June 14, 2018 9:23 am

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി ചെയ്യുന്ന ചിത്രമാണിത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.

Endnotes:
  1. ഞാൻ വീട്ടിലിരിക്കും ? അതിനും എനിക്ക് മടിയില്ല….! നസ്രിയയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് ഫഹദിന്റെ മറുപടി……: http://malayalamuk.com/nazriya-will-come-back-when-she-gets-right-film-i-will-stay-home-fahadh-faasil/
  2. മദ്യപിച്ച് അഴിഞ്ഞാടിയതിന് ക്ഷമാപണവുമായി മലയാളി ഡോക്ടര്‍ ടിവിയില്‍: http://malayalamuk.com/drunken-malayalee-doctor-said-sorry-through-tv-channel/
  3. മലയാളി നെഴ്‌സിന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞ ഗാനം വാല്‍സിംഹാമിനെ ഭക്തിനിര്‍ഭരമാക്കി. ഗാനം രചിച്ചത് ഷൈജ ഷാജി. മരിയഭക്തര്‍ ഇപ്പോഴും അതേറ്റു പാടുന്നു.: http://malayalamuk.com/walsingham-song/
  4. ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍: http://malayalamuk.com/china-wanted-to-split-india-bhutan-through-doklam/
  5. ‘ഒടിയനിലെ’ പടലപിണക്കങ്ങൾ ! മോഹന്‍ലാൽ ചിത്രം ‘രണ്ടാമൂഴ’ത്തിൽ നിന്നും ശ്രീകുമാര്‍മേനോന്‍ പുറത്തേക്കെന്ന് റിപ്പോർട്ട്: http://malayalamuk.com/sreekumar-menon-out-of-the-movie-randamoozham/
  6. ‘എന്‍റെ തെറ്റിന് ഞാന്‍ സ്വയം ശിക്ഷിക്കുന്നു’ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ഞെട്ടിത്തരിച്ച് കൂവപ്പടി ഗ്രാമം: http://malayalamuk.com/nursing-student-suicided/

Source URL: http://malayalamuk.com/koode-aararo-song-ft-nazriya-nazimprithviraj-sukumaran/