സ്വന്തം ലേഖകന്‍

സ്റ്റാഫോര്‍ഡ്ഷയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് തുടക്കം. ഇന്നലെ സ്റ്റാഫോര്‍ഡ്ഷയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളിലാണ് സംഗമം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലും പരിസരങ്ങളിലും നിന്നായി യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താമസവും കേരളീയ ശൈലിയിലുള്ള ഭക്ഷണവും സ്വിമ്മിംഗ് പൂള്‍ സൗകര്യവും ഇവിടെ ഒരുക്കിയിരിയിട്ടുണ്ട്.

 

രണ്ട് രാത്രികളും രണ്ട് പകലുകളുമായി നടക്കുന്ന സംഗമത്തിന് ഇന്നലെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഇന്നും സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച സൈക്കിള്‍ റേയ്‌സ് നടക്കുന്നതിനാല്‍ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഫാം ഹൗസ് റോഡ് അടച്ചിടുമെന്നതിനാല്‍ നാളെ വരുന്നവര്‍ രാവിലെ 7 മണിക്കു മുമ്പായി എത്തിച്ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോതനല്ലൂരില്‍ നിന്നും പരിസരങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കോതനല്ലൂര്‍ സംഗമത്തിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നോ ലഭിക്കുന്നതായിരിക്കും.

വിലാസം

Smallwood manner school,

Uttoxeter,

Staffordshire ,

ST14 8NS.