സജിമോന്‍ തങ്കപ്പന്‍

നോര്‍ത്താംപ്ടണ്‍. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ മീനച്ചില്‍ താലൂക്കിലെ കോഴയില്‍ നിന്നും യുകെയിലെത്തിയ കുടുംബാംഗങ്ങള്‍ നോര്‍ത്താംപ്ടണില്‍ ഒത്തുകൂടി. ‘കോഴ’ എന്ന് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്. പക്ഷേ, കോഴയിലകപ്പെടാതെ കോഴായില്‍ ഉള്‍പ്പെട്ട സമൂഹം യുകെയിലെ നോര്‍ത്താംപ്ടണില്‍ ഒന്നിച്ചു കൂടിയപ്പോള്‍, സത്യത്തില്‍ മീനച്ചിലാറിന്റെ സൗഹൃദമാണ് ഒന്നിച്ചു കൂടിയത്.

നോര്‍ത്താംപ്ടണിലെ സെന്റ് അല്‍ബന്‍സ് പാരീഷ് ഹാളില്‍ ജൂണ്‍ മൂന്നിന് രാവിലെ പതിനൊന്നു മണിക്ക് യുകെയിലെ കോഴാ നിവാസികളുടെ ആറാമത് സംഗമം ജിന്‍സ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കോഴായുടെ പ്രിയപ്പെട്ട മണിയമ്മ ദീപം തെളിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സജി രാംനിവാസ്, ബാബു വട്ടക്കാട്ടില്‍, ഷാജി തലച്ചിറ, ജിമ്മി പൂവാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാകായിക മത്സരങ്ങളും അതോടൊപ്പം കോഴാ കുടുംബങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തി നിരവധി പ്രോഗ്രാമുകളും നടന്നു. നാടന്‍ ഭക്ഷണശാലയൊരുക്കി ബാബു വട്ടക്കാടും പ്രസിദ്ധനായി. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടെ ആറാമത് സംഗമത്തിന് തിരശ്ശീല വീണു. ഇത്തവണ കോഴാ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ബിജോ – ജിന്‍സ് കൂട്ടുകെട്ടാണ്.

മീനച്ചില്‍ താലൂക്കിലെ കോഴാ നിവാസികളുടെ ഏഴാമത് സംഗമം 2018 ജൂണ്‍ മൂന്നിന് ചെല്‍ട്ടെന്‍ഹാമില്‍ നടക്കും. ഏഴാമത് സംഗമം പതിവിലും കൂടുതല്‍ ഭംഗിയാക്കുവാനുള്ള ശ്രമത്തിലാണ് കോഴാക്കാര്‍.
2018ലെ കോഴാ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ജിമ്മി 07440029012
ഷാജി 07878528236
സജിമോന്‍ 0760394174
സുരേഷ് 07830906560

കോഴാ സംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുക.