നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെ; സുഹൃത്തിനെയും വാച്ച്മാനെയും കസ്റ്റഡിയിലെടുത്തു; ഇരുമ്പുവടികൊണ്ടുള്ള അടി മരണകാരണം

നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെ; സുഹൃത്തിനെയും വാച്ച്മാനെയും കസ്റ്റഡിയിലെടുത്തു; ഇരുമ്പുവടികൊണ്ടുള്ള അടി മരണകാരണം
June 16 11:20 2017 Print This Article

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായും എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.

അന്ധേരി വെസ്റ്റിലെ ഭൈരവ്നാഥ് സൊസൈറ്റി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലെ കിടക്കയില്‍ പാര്‍ട്ടിവേഷത്തിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനു പുറമേ വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!