സംസ്ഥാനത്താകെ ഓഫ് ചെയ്തത് 4,000ത്തോളം ട്രാൻസ്ഫോമറുകൾ; കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം…..

സംസ്ഥാനത്താകെ ഓഫ് ചെയ്തത്  4,000ത്തോളം ട്രാൻസ്ഫോമറുകൾ; കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം…..
August 16 07:51 2018 Print This Article

തിരുവനന്തപുരം: പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ ഓഫാക്കിയത്. 1,400 ട്രാൻസ്ഫോർമറുകളാണ് ജില്ലയിൽ ഓഫാക്കിയതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂർ 110 കെവി, കുറുമാശ്ശേരി , കൂവപ്പടി 33 കെവി , തൃശുരിൽ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യൻപാറ, ഇടുക്കിയിൽ മാട്ടുപ്പെട്ടി, പത്തനംതിട്ടയിൽ റാന്നി പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും എല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles