യാത്രക്കാരുടെ ജീവന് പുല്ലുവില ! നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായി ഓടിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്സ്…

യാത്രക്കാരുടെ ജീവന് പുല്ലുവില ! നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായി ഓടിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്സ്…
October 12 12:25 2018 Print This Article

കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ ബസിന്‍റെ ചക്രങ്ങള്‍ ഇളകിയനിലയില്‍ കണ്ടെത്തി. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്‍ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.

അപകടാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles