കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ ബസിന്‍റെ ചക്രങ്ങള്‍ ഇളകിയനിലയില്‍ കണ്ടെത്തി. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്‍ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.

അപകടാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.