ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗര്‍ (South Land High School Chorley) യില്‍ 10-ാം വാര്‍ഷികം ആഘോഷിക്കുന്ന കുട്ടനാട് സംഗമം 2018ന്റെ വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായി കലാകേരളത്തില്‍ ഹരിശ്രീ – ശ്രീ ഹരിശ്രീ യൂസഫ് – കുട്ടനാട് സംഗമത്തിന്റെ പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു. യു കെ പൂരം പ്രസ്റ്റണ്‍ വേദിയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ജൂണ്‍ 23 നാണ് കുട്ടനാട് സംഗമം 2018 നടക്കുക.

അനില്‍ സക്കറിയ ചേന്ദംകര (കുവൈറ്റ്) അണിയിച്ചൊരുക്കിയ വീഡിയോ കുട്ടനാടിന്റെ ആവേശം ഉള്‍ക്കൊള്ളുന്നതാണ്. കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, സിനി കാനാശേരി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മോനിച്ചന്‍ കിഴക്കേച്ചിറ, ഏരിയ കോര്‍ഡിനേറ്റര്‍ സന്തോഷ് കൈപ്പള്ളി തുടങ്ങിയവര്‍ പ്രകാശന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടനാട് സംഗമം 2018ന്റെ രണ്ടാംഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായി ”കുട്ടനാട് സംഗമ ചുണ്ടന് വരവേല്‍പ്പ്” എന്ന പരിപാടിയുമായി കുട്ടനാട്ടുകാര്‍ മുന്നോട്ടു പോകുകയാണ്.

ആഞ്ഞിലിത്തടിയില്‍ രൂപകല്‍പന ചെയ്ത ചെറിയ ചുണ്ടന്‍വള്ളത്തിന്റെ പതിപ്പാണ് സംഗമ ചുണ്ടനായി മാറുന്നത്. ഈ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 25ന് ലിവര്‍പൂളില്‍ ആന്റണി പുറവടിയുടെ വസതിയില്‍ കൂടുന്ന സ്വീകരണ പരിപാടിയില്‍ ലിവര്‍പൂള്‍ കുട്ടനാടുകാര്‍ ആവേശപൂര്‍വം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലെസ്റ്റര്‍, ബര്‍മിംഗ്ഹാം, വാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ആംഗ്ലിയ തുടങ്ങിയ സ്ഥലങ്ങളിലും വരവേല്‍പ്പ് ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്‌സ് സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

റോണി ജോണ്‍ സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ജി.സി.എസ്.സി – എ ലെവല്‍ (2017) ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡിന് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മെയ് 31ന് അകം വിവരമറിയിക്കേണ്ടതാണ്.

ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡ് കോര്‍ഡിനേറ്റേഴ്‌സ് – ഷേര്‍ളി മോള്‍ ആന്റണി പുറവടി 07771973114 e mail : [email protected], ജയാ റോയി മൂലങ്കുന്നം 07982249467, റെജി ജോര്‍ജ് 07894760063 – എന്നിവരുമായി ബന്ധപ്പെട്ട് മാര്‍ക്ക് ഷീറ്റ് അയച്ചുകൊടുക്കേണ്ടതാണ്.

അതിവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനേഴ്‌സ് സിനി സിന്നി – പൂര്‍ണിമ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.