കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി യൂകെയിലെ കുട്ടനാട്ടുകാർ അവരുടെ ഹൃദയതാളവും, ഒരുമയുടെ പ്രതീകവുമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന കുട്ടനാട് സംഗമത്തിന്, ആർപ്പുവിളികളും ആരവങ്ങളുമായി ബെർക്കിൻഹെഡിൽ വേദി ഒരുങ്ങുകയാണ്. ജൂലൈ 6 ആം തീയതി ശനിയാഴ്ച ബെർക്കിൻഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് കുട്ടനാട് സംഗമത്തെ നിറ ഭംഗിയോടെ അണിയിച്ചൊരുക്കുന്നത്.

യൂ കെ യിലെ പ്രാദേശിക സംഗമങ്ങളിൽ ഏറ്റവും ജനകീയമാണ് കുട്ടനാട് സംഗമം. കുട്ടനാടിന്റെ സംസ്കാരവും പൈതൃകവും, തനിമയും,ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നല്കുക. ഏത് പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിനു “ഒരു കൈസഹായം “എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത്.

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതിനോടൊപ്പം കുട്ടനാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന മികച്ച സൗഹൃദസംഗമമായിട്ടാണ് പതിനൊന്നാമത് കുട്ടനാട് സംഗമം സംഘടിപ്പിക്കുന്നത് എന്ന് ജനറൽ കൺവീനർമാരായ റോയ് മൂലക്കുന്നം, ജോർജ് ജോസഫ് തോട്ടുകടവ്, വിനോദ് മാലിയിൽ എന്നിവർ അറിയിച്ചു.

” പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യൂ കെ പ്രവാസിളുടെ പങ്കുo ” എന്ന വിഷയത്തിൽ സിമ്പോസിയം,
കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, ഞാറ്റുപാട്ട്, തേക്കുപാട്ട്, കൊയ്ത്തുപാട്ട്, വള്ളംകളിയുടെ ദൃശ്യവത്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പി ക്കും . ജി.സി. എസ്.സി, എ -ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്ലിയൻസ് അവാർഡ്, കുട്ടനാടൻ കലാ പ്രതിഭകളുടെയും, കുട്ടികളുടെയും കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികളുമായി കുട്ടനാട് സംഗമം വർണാഭമായിരിക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു കൊച്ചുതെള്ളിയിൽ, റിസപ്ഷൻ കൺവീനേഴ്‌സ് ആയ വിനോദ് മാലിയിൽ, റെജി ജോർജ്, ജയാ റോയ് എന്നിവർ അറിയിച്ചു. സംഗമത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പതിനൊന്നാമത് കുട്ടനാട് സംഗമത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ജൂൺ 15 ആം തീയതി ശ്രീ ജോർജ് ജോസഫ് തോട്ടുകടവിന്റെ വസന്തിയിൽ കൂടുന്ന അവലോകന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെർക്കിൻഹെഡ് ടീം അറിയിച്ചു. കുട്ടനാട് സംഗമം 2019ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

സ്ഥലം :ഡോ. അയ്യപ്പ പണിക്കർ നഗർ

സെന്റ് ജോസഫ് കാത്തലിക്

പ്രൈമറി സ്കൂൾ, വുഡ് ചർച്

ബെർകിൻ ഹെഡ്

C H 4 3 5 U T

പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു :07865198057.