വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയ മാര്‍ച്ച്; പരിപാടി പൊലീസ് തടഞ്ഞു

by News Desk 5 | February 14, 2018 9:15 am

കൊച്ചി: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്‍ത്ഥമയുമായി മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു.

അതേസമയം, ഒരു കോളേജിലേക്കും മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്യാംപസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികള്‍ പുറത്താറിങ്ങാനിരുന്ന ഗേറ്റില്‍ പൊലീസ് നിലയുറപ്പിച്ചതോടെ അവര്‍ക്ക് പുറത്തിറങ്ങാനായില്ല.

റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പൊലീസിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയ പ്രിന്‍സിപ്പിലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  3. കേന്ദ്ര മന്ത്രിയുടെ ഇടപെടലിനേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു: http://malayalamuk.com/dalit-student-commited-suicide-in-hyderabad-university-after-expelled-from-hostel/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/
  5. കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്: http://malayalamuk.com/kadhakarante-kanal-vazhikal-part1/
  6. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന് ലൈസന്‍സ് നഷ്ടമായി; വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന് യുകെ: http://malayalamuk.com/foreign-students-must-leave-uk-as-college-loses-licence/

Source URL: http://malayalamuk.com/law-college-studnets-conducted-pranaya-march/