നിരവധി പ്രവാസികളുടെ അധ്വാനം പാഴാകുമോ? LIC നിക്ഷേപങ്ങൾ വൻ നഷ്ടത്തിലേയ്ക്ക്.പൗണ്ടിൻെറ മൂല്യം ഇടിയുന്നതിനോടൊപ്പം അടുത്ത ഇരുട്ടടിയിൽ പകച്ച്‌ പ്രവാസി മലയാളികൾ .

by News Desk | September 5, 2019 1:55 am

LIC പോളിസികളും LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളും പ്രവാസികളുടെ ഇടയിൽ വാൻ പ്രചാരം നേടിയെടുത്തിരുന്നു . LIC പോളിസികളിൽ പണം നിക്ഷേപിക്കുന്ന പ്രവാസികൾ ഇല്ല എന്നു തന്നെ പറയാം .ഈ സാഹചര്യത്തിലാണ് LIC യുടെ എല്ലാ ജനപ്രിയ ഓഹരി അധിഷ്ഠിത നിക്ഷേപമാർഗങ്ങളും വൻ നഷ്ടത്തിലാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . LIC നിക്ഷേപം നടത്തിയിരിക്കുന്ന 80 ശതമാനത്തോളം ഓഹരികളും നഷ്ടത്തിലാണ് .

2019 – ജൂണിലെ കണക്കു പ്രകാരം LIC യുടെ പോർട്ട് ഫോളിയോയിൽ 350 – ലേറെ കമ്പനികളുടെ ഓഹരികളാണ് ഉള്ളത്. ഇതിൽ തന്നെ ചില കമ്പനികളുടെ ഓഹരിമൂല്യം 97 ശതമാനത്തോളം നഷ്ടത്തിലാണ് . LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളിൽ ഇതിന് ആനുപാതികമായ നഷ്ടം നേരിടുമെന്നതാണ് നിക്ഷേപകരെ ഞെട്ടിച്ചിരിക്കുന്നത് . ഈ സാമ്പത്തിക വർഷം ബിഎസ്ഇയിലെ നേട്ടം 0.85 ശതമാനം മാത്രമാണ്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപും സ്മോൾക്യാപും യഥാക്രമം 14 ശതമാനവും 16 ശതമാനവും താഴ്ന്നത് കനത്ത നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് .

Endnotes:
  1. പ്രവാസികൾക്ക് ഇരുട്ടടിയായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ച് എസ്ബിഐ; NRI നിക്ഷേപങ്ങളുടെ പലിശ 7 ശതമാനത്തിൽ നിന്ന് 6 .8 ലേയ്ക്ക് കുറയുന്നു . പുതിയനിരക്ക് ഓഗസ്റ്റ് 1 മുതൽ: http://malayalamuk.com/iterest-reduction-of-nri-accounts/
  2. ക്രൂഡോയിൽ വില ബാരലിന് 10 ഡോളർ വരെ താഴാൻ സാധ്യത. ഗൾഫ് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ തകർന്നാൽ കേരളം ഗുരുതര പ്രതിസന്ധിയിൽ. പ്രവാസികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നഷ്ടത്തിലേയ്ക്ക്.: http://malayalamuk.com/oil-prices-could-drop-to-10-a-barrel-if-the-economy-of-the-gulf-countries-collapses-kerala-will-be-in-crisis/
  3. ‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു: http://malayalamuk.com/loka-kerala-sabha-4/
  4. നിങ്ങളുടെ വീട് ടെസ്‌കോയുടെ അടുത്തെങ്കില്‍ 22,000 പൗണ്ടിന്റെ അധികമൂല്യം. പ്രോപ്പര്‍ട്ടികളുടെ വില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ഏതാണ്? അതിശയമെന്ന് തോന്നാവുന്ന 9 കാര്യങ്ങള്‍.: http://malayalamuk.com/nine-surprising-things-affect-property-value/
  5. ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിക്കുന്നു; 10,000 ഡോളര്‍ വരെ മൂല്യമുയര്‍ന്നേക്കുമെന്ന് സൂചന; കാരണം ഇതാണ്: http://malayalamuk.com/bitcoin-price-news-how-much-is-btc-worth-why-is-bitcoin-rising-today/
  6. വിട പറഞ്ഞുപോയ ലോക കേരള മഹാ സംഗമ൦ .. … ലോക കേരള സഭയെകുറിച്ച് കാരൂർ സോമൻ എഴുതിയ ലേഖനം: http://malayalamuk.com/article-on-kerala-loka-sabha/

Source URL: http://malayalamuk.com/lic-mutual-funds-faults/