ഫുട്‌ബോള്‍ കളിയും, വടംവലിയും ഓട്ടവും ചാട്ടവുമായി ലിമയുടെ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭീരമായി

by News Desk 5 | June 11, 2018 5:47 am

ഹരികുമാര്‍ ഗോപാലന്‍

ആദ്യമായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടി അതിഗംഭീരമായി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി നാട്ടില്‍ നിന്നും വന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന സിന്‍ഷോയുടെ പിതാവ് മാത്യു മത്തായി സാര്‍ ഉദ്ഘാടനം ചെയ്തു. പിന്നിട് കുട്ടികളുടെയും വലിയവരുടെയും ഓട്ടമല്‍സരം, ഫുട്‌ബോള്‍ മത്സരം, വടംവലി മത്സരം എന്നിവ നടത്തപ്പെട്ടു. യുക്മ സ്‌പോര്‍ട്‌സ് ഡേയുടെ മുന്നോടിയായി ലിവര്‍പൂള്‍ ബെര്‍ക്കിന്‍ ഹെഡിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖൃം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ഇത്തരം ഒരു ഉദ്യമത്തിനു ലിമ മുന്‍കൈയെടുത്തത്. അതിനു വലിയ ജനപിന്തുണയാണ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ലിമ നേതൃത്വം അറിയിച്ചു.

പരിപാടിയുടെ ചിത്രങ്ങള്‍ കാണാം.

Endnotes:
  1. കേരളാ ഫുട്‌ബോള്‍ മാനേജര്‍ക്ക്  ആശംസയുമായി ഇംഗ്ലണ്ടിലെ മലയാളി ഫുട്‌ബോള്‍ താരങ്ങള്‍: http://malayalamuk.com/santhosh-trophy-manager-p-c-aasif/
  2. ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് പ്രിതിനിധി രാജു ജോര്‍ജിന് റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആദരവ്: http://malayalamuk.com/raju-george-nottigham-uk/
  3. ലിവര്‍പൂളിലെ ഓണങ്ങളുടെ ഓണമായി ഈ വര്‍ഷത്തെ ലിമയുടെ ഓണം മാറും;കലാകായിക മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി: http://malayalamuk.com/lima-onam-2/
  4. യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.: http://malayalamuk.com/uk-malayali-football/
  5. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  6. ലോക ഫുട്ബോളറുടെ സിംഹാസനത്തില്‍ വീണ്ടും മെസ്സി. ഒരവലോകനം.: http://malayalamuk.com/messi-2/

Source URL: http://malayalamuk.com/lima-barbecue-party/