സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി

സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി
July 15 06:45 2018 Print This Article

തോമസ് ഫ്രാന്‍സിസ്

ലിവര്‍പൂള്‍: സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ മഹായിടവകയുടെ പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് അഥവാ സമാധാനത്തിന്റെ രാജ്ഞി എന്ന നാമധേയത്തിലുള്ള പുതിയ ദേവാലയത്തിലാണ് പരിശുദ്ധ ദൈവമാതാവിന്റെയും ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായ ദിനങ്ങളിലൂടെ കടന്നുപോയത്. തിരുനാള്‍ കൊടിയേറ്റ് മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ തികച്ചും ജന്മനാട്ടിലെ ഒരു ഇടവക പെരുന്നാളിന്റെ പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ജൂലൈ 1ന് ഞായറാഴ്ച ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഘോഷമായ ദിവ്യബലികള്‍ക്കൊപ്പം ലദീഞ്ഞും, നോവേനയും, അതുപോലെ പ്രസുദേന്തി വാഴ്ചയുമൊക്കെ ഇങ്ങ് വിദൂരതയിലായിരിക്കുമ്പോഴും തങ്ങളുടെ പൈതൃകമായ വിശ്വാസാനുഷ്ഠാനങ്ങളിലൂടെ കടന്നുപോകുകയാണന്നുള്ള നവ്യാനുഭവമാണ് ഇടവകയിലെ നൂറ് കണക്കിന് വിശ്വാസികളിലുളവാക്കിയത്. ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBS, ഫാ. റോയി കോട്ടക്കകപ്പുറം SDV എന്നിവവരുടെ വചന പ്രഘോഷണങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ നടത്തപ്പെടുകയുണ്ടായി. പ്രധാന തിരുനാള്‍ ദിനമായ 7ന് ഞായറാഴ്ച ഷ്രൂസ്ബറി ഇടവക ചാപ്ലിന്‍ ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഗ്രേറ്റ്ബ്രിട്ടന്‍ രൂപത പ്രോട്ടോസ്സെന്‍ച്യസ് മോസ്റ്റ് റവ. ഫാ.തോമസ് പാറയടി തിരുനാള്‍  സന്ദേശം നല്‍കി. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ശേഷം ദേവാലയത്തോട് ചേര്‍ന്നുളള പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെടുകയുണ്ടായി. അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന ഈ വലിയ ഹാള്‍ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാസമൂഹത്തിന് ലഭിച്ച മറ്റൊരു അനുഗ്രഹം തന്നെയെന്നു പറയാന്‍ കഴിയും.വിശാലമായ സ്റ്റേജും അതിനോടുചേര്‍ന്നുള്ള ഗ്രീന്‍ റൂമുകളുംഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക കൗണ്ടറുകളുമൊക്കെ ഈ വലിയ പാരീഷ് ഹാളിന് അലങ്കാരമാകുന്നു. 150ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ദേവാലയ കോമ്പൗണ്ടിലുണ്ട്. വെഞ്ചരിപ്പ് കര്‍മ്മത്തിനുശേഷം ഈ ഹാളില്‍ ഇദംപ്രഥമായി നടത്തപ്പെട്ടത് യുക്മയുടെ ഈ വര്‍ഷത്തെ വള്ളംകളിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ജവഹര്‍ ബോട്ട് ക്ലബ്ബ്ടീമംഗങ്ങളെ ആദരിക്കലായിരുന്നു. ശ്രുതി മധുരം പൊഴിയുന്ന തന്ത്രി വാദ്യമായ വയലിനുമായി പ്രശസ്ത വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജ് നിറഞ്ഞു നിന്ന സദസ്സിലേക്ക് വേനലില്‍ ഒരു കുളിര്‍മഴയായെത്തി. ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ക്കൊപ്പം ഇന്നിന്റെ യുവജനതക്ക് ഹരമേറിയ സിനിമാ ഗാനങ്ങളും സദസ്സിന്റെ ആഗ്രഹപ്രകാരം മനോജ് തന്റെ വയലിന്റെ തന്ത്രികളില്‍ തീര്‍ത്തു.ഇത് രണ്ടാം തവണയാണ് മനോജ് ജോര്‍ജ് ലിവര്‍പൂള്‍ മലയാളികളുടെ മനം കവരാനെത്തിയത്. തിരുനാള്‍ ആഘോഷങ്ങളുടെ സമാപനത്തില്‍ വിഭവസംബന്ധമായ സ്‌നേഹ വിരുന്ന് നല്‍കപ്പെട്ടു. പുതിയ ദേവാലയത്തിലെ ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജിനോ അരീക്കാട്ട് നേതൃത്വം വഹിച്ചൂ. ഇടവക ട്രസ്റ്റിമാരായ റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, സജു ജോ വേലംകുന്നേല്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ക്കൊപ്പം കമ്മറ്റി അംഗങ്ങളും സജീവമായി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles