ടോം ജോസ് തടിയംപാട്

ഇന്നലെ ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില്‍ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഓണാഘോഷം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ തന്നെ ചരിത്രമായി മാറി. കലാമേന്മ ഇത്രയും നിറഞ്ഞു നിന്ന ഓരോണാഘോഷം ഇതിനു മുന്‍പ് ലിവര്‍പൂളില്‍ ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര്‍ അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്‍ക്കം ഡാന്‍സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത് വെല്‍ക്കം ഡാന്‍സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക തലങ്ങള്‍ എല്ലാം വിവരിക്കുന്നതായിരുനു. പിന്നീട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

വടംവലി, കലം തല്ലിപോട്ടിക്കല്‍, റോട്ടികടി, ലെമന്‍ ഓണ്‍ ദി സ്പൂണ്‍ റെയിസ്, സുന്ദരിക്ക് പൊട്ടുതോടല്‍ എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. വളരെ രുചികരമായ ഓണസദ്യ ലിവര്‍പൂള്‍ സ്പെയിസ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിളമ്പി. ലിവര്‍പൂള്‍ ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് ഇന്നലെ നടന്നത്. കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്‍ജലിന്‍ വില്‍സനായിരുന്നു. ക്നാനായ യുണിറ്റ് പ്രസിഡണ്ട് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം തോമസ്‌കുട്ടി ജോര്‍ജ്, ബിന്‍സി ബേബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്‌കുട്ടി ജോര്‍ജ് (തോമ്മന്‍)നിര്‍മിച്ച വള്ളം ശ്രദ്ധേയമായി.