തിരുപ്പിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്തുമസ് ആഘോഷം ഭക്തിസാന്ദ്രമായി

തിരുപ്പിറവിയുടെ സ്മരണയില്‍ ലിവര്‍പൂളില്‍ ക്രിസ്തുമസ് ആഘോഷം ഭക്തിസാന്ദ്രമായി

ജോബി ജേക്കബ്
ലിവര്‍പൂള്‍: എളിമയുടെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു ശനിയാഴ്ച രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനകളും വിശുദ്ധബലിയും നടന്നു. സെന്റ് ആന്റണി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സെന്റ് ഫിലോമിന ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ ലിവര്‍പൂള്‍ ചാപ്ലയിന്‍ ഫാ. ജിനോ അരീക്കാട്ട് കാര്‍മ്മികത്വം വഹിച്ചു. വി. കുര്‍ബാനയുടെ ആരംഭത്തില്‍ മാലാഖമാരോടും അള്‍ത്താര ബാലന്മാരോടും ഒപ്പം ബലിപീഠത്തിലേക്കു ആനയിക്കപ്പെട്ട കാര്‍മ്മികന്‍ വിശ്വാസികള്‍ നടത്തിയ കാഴ്ചവെപ്പ് സ്വീകരിച്ചു.

2
വിശുദ്ധഗ്രന്ഥ വായനക്ക് ശേഷം ഉണ്ണിയേശുവിന്റെ രൂപം വെഞ്ചെരിച്ച് പ്രദക്ഷിണമായി പുല്‍ക്കൂട്ടില്‍ കിടത്തി. പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകള്‍ തിരുത്തി ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബജീവിതം നയിക്കാനും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നവരോട് ഫാ. ജിനോ അരീക്കാട്ട് ആവശ്യപ്പെട്ടു. പരസ്പരം ഉള്ള സ്നേഹവും പങ്കുവെയ്ക്കലും കൂടി ചേരുമ്പോള്‍ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്തുപറഞ്ഞു. ബത്ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുമ്പ് മാലാഖമാര്‍ ആട്ടിടയന്മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികളുടെ മനസില്‍ തെളിഞ്ഞുവന്നു. വാല്‍നക്ഷത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ മൂന്ന് രാജാക്കന്മാര്‍ പുല്‍ക്കൂട്ടിലെ ഉണ്ണി ഈശോയെ സന്ദര്‍ശിച്ചതും സമ്മാനങ്ങള്‍ വാരി വിതറി കൊണ്ടുള്ള ക്രിസ്മസ് പാപ്പയുടെ വരവും വിശ്വാസികളെ കോരിത്തരിപ്പിച്ചു.

3
ബിനോയിയുടെ നേതൃത്വത്തില്‍ ഗായകസംഘത്തിന്റെ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. ഫാ. ജിനോ അരീക്കാട്ട് ലിവര്‍പൂളിലെ എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സുമായി നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. നാടും നഗരവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവില്‍ മുഴുകിയപ്പോള്‍ തിരുപിറവിയുടെ വിശുദ്ധി ഏറ്റുവാങ്ങി ലിവര്‍പൂളിലെ മലയാളികളും ക്രിസ്തുമസ് കേക്കിന്റെ മധുരത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി. ടോം തോമസ്, ജോബി ജേക്കബ്, ജോര്‍ജ് കുട്ടി മാത്യു, ജേക്കബ് തച്ചില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

4

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം

ഓസ്‌കറില്‍ ‘മൂണ്‍ലൈറ്റ്’ മികച്ച ചിത്രം; ആറ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഡാമിയന്‍ ചസെല്‍ ചിത്രം ‘ലാ

2017 ഓസ്‌കറില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി 'ലാ ലാ ലാന്‍ഡ്'. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത 'മൂണ്‍ലൈറ്റ്' ആണ് മികച്ച ചിത്രം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.