ജോര്‍ജ്ജ് എടത്വ 

മലയാളം യുകെയും ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയും സംയുക്തമായി സംഘടപ്പിക്കുന്ന മലയാളം യുകെ രണ്ടാം വാര്‍ഷിക ആഘോഷവും , ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആഘോഷവും പ്രഥമ യുകെ മലയാളം അവാര്‍ഡും ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ രാഗതാളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുമ്പോള്‍ ലെസ്റ്ററിനുള്ളില്‍നിന്നും യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ,അതിഥികളായെത്തുന്ന ആയിരിക്കണക്കിനു മലയാളി കലാസ്വാദകര്‍ക്ക് കേരളത്തിന്റെ തനതായ രുചിഭേദങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയിലെ സജീവപ്രവര്‍ത്തകര്‍ .പൊറോട്ടയും ബീഫും, ഫ്രൈഡ് റൈസും ചിക്കന്‍ മസാലയും, നേന്ത്രപ്പഴം ബോളിയും, ഉഴുന്ന് വടയും, വെട്ടുകേക്കും അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീളുന്നു.

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഫുഡ് കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫഷണല്‍ ഷെഫുമായ ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ അലന്‍ മാര്‍ട്ടിന്‍, എബി പള്ളിക്കര , ബിനു ശ്രീധരന്‍ എന്നവരാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ജേക്കബ് ജോര്‍ജ്ജ് കുര്യാളശ്ശേരിയുടെ നേതൃത്വത്തില്‍ മെഹര്‍ സെന്ററിലെ അതിവിശാലമായ വേദിക്കുള്ളില്‍ കേരളീയ തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകടയുടെ രൂപകല്പന ആരെയും ആകര്‍ഷിക്കും. മിതമായ നിരക്കില്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികള്‍ ലെസ്റ്ററില്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കുക അതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.

ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മനോഹരമായ സമന്വയം ആയിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുനൂറില്‍പ്പരം  കഴിവുറ്റ കലാകാരന്മാരും കലാകാരികളും വേദിയില്‍ ആടിയും പാടിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യുകെയില്‍ പ്രശസ്തരായ പ്രൊഫഷനല്‍ ട്രൂപ്പുകളും അവരുടെ ഏറ്റവും പുതിയ ഐറ്റങ്ങളുമായി അരങ്ങില്‍ എത്തുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയില്‍ യുകെ മലയാളി സമൂഹവുമായി ചേര്‍ന്ന് സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ മാലാഖമാരെ ആദരിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.

തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് നൈറ്റിനു താരപ്പൊലിമയുടെ പ്രൌഡി സമ്മാനിക്കുന്നതിനായി വൈശാഖും കുടുംബവും യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കും.

മലയാളം യുകെ അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി ആയി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് മലയാളം യുകെയുടെ ജീവകാരുണ്യ സംരംഭമായ മലയാളംയുകെ ചാരിറ്റി ഫൌണ്ടേഷന് തുടക്കം കുറിക്കും. അവയവ ദാന സന്ദേശത്തിന്റെ ജീവിക്കുന്ന അപ്പസ്തോലനായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ഉപഹാര്‍ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് ആയിരിക്കും ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് നല്‍കുക എന്ന വലിയ ദൗത്യം പ്രാവര്‍ത്തികമാക്കി ആയിരിക്കും മലയാളം യുകെ കാരുണ്യ വഴിയിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കുക.

യുകെയിലെ നിരവധി മലയാളി സംഘടനകളെ വച്ച് അംഗബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും ആതിഥ്യം ഒരുക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പല മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും അവാര്‍ഡ് നൈറ്റ് വേദിയാകും.

യുകെയിലെ ജനപ്രിയ റേഡിയോ ചാനല്‍ ആയ ലണ്ടന്‍ മലയാളം റേഡിയോയുടെ അവതാരകര്‍ ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ അവതാരകര്‍ ആയി എത്തുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയ മാഗ്നാവിഷന്‍ അവാര്‍ഡ് നൈറ്റ് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്‌.

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

നൃത്തച്ചുവടുകളില്‍ സോനയും, അലീനയും, അനീറ്റയും.. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഒരു സാലിസ്ബറി തിളക്കം..

മകളെ നൃത്തം പഠിപ്പിക്കാന്‍ ചിലങ്ക കെട്ടിയ അച്ഛന്‍ മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ നൃത്തം ചെയ്യുന്നത് അമ്പതാം വയസ്സില്‍…

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.