ലണ്ടൻ ബ്രിഡ്ജിൽ നടന്നത് ഭീകരാക്രമണം , സ്ഥിരീകരിച്ചു മെട്രോപൊളിറ്റൻ പോലീസ് . നിരവധിപേർക്ക് പരിക്കേറ്റു. പോലീസ് അക്രമികൾക്ക് നേരെ നിറയൊഴിച്ചു

by News Desk | November 29, 2019 3:53 pm

ലണ്ടൻ ബ്രിഡ്ജിൽ ഭീകരാക്രമണം. ഒരു കൂട്ടം ആൾക്കാർ നിരവധിപേരെ കത്തിക്കുത്തിന് ഇരയാക്കി.  പോലീസ് കലാപകാരികൾ ക്കെതിരെ നിറയൊഴിച്ചു. ട്രെയിനുകൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്.  ഇന്ന് ലണ്ടൻ സമയം രണ്ടു മണിക്കാണ് സംഭവം നടന്നത് ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടന്ന ഭീകരാക്രമണവും സുരക്ഷാവീഴ്ചയും ജനവികാരം സർക്കാരിനെതിരെ തിരിയുവാൻ സാധ്യതയുണ്ട്.

സംഭവത്തിന് പിന്നിൽ ഉള്ള കൂടുതൽ കാര്യങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. പോലീസിന്റെ അവസരോചിതമായ സേവനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.  സംഭവത്തിൽ തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ട്വീറ്റ് ചെയ്തു.

അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വി‍ഡിയോയിൽ കാണാം.

ഒരാൾക്കു നേരെ 2 പൊലീസ് ഉദ്യോഗസ്ഥർ തോക്കു ചൂണ്ടിനിൽക്കുന്ന 14 സെക്കന്റ് ദൈർഘ്യമുള്ള വി‍ഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന ജനങ്ങളെ തേംസ് നദിയുടെ വടക്കു ഭാഗത്തേക്കു മാറ്റി. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Endnotes:
  1. ബ്രിട്ടനെ വിറപ്പിച്ച് വീണ്ടും ഭീകരാക്രമണം.. ലണ്ടൻ ബ്രിഡ്ജിൽ ജനക്കൂട്ടത്തിലേയ്ക്ക് വാൻ ഇടിച്ചു കയറ്റി.. ബോറോ മാർക്കറ്റിൽ കത്തിയാക്രമണം.. ആറ് മരണം.. 50 ലേറെ പേർക്ക് പരിക്ക്.. ഭീകരരെ പോലീസ് വെടിവച്ചു വീഴ്ത്തി..: http://malayalamuk.com/london-terrorist-attack-two-killed-and-more-than-twenty-injured/
  2. ഭീകരാക്രമണത്തിൽ വിറച്ച് ബ്രിട്ടൻ.. ആക്രമണം പാർലമെൻ്റിന് പുറത്തും വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിലും.. 5 മരണം.. 40 പേർക്ക് പരിക്ക്..  കോബ്രാ മീറ്റിംഗ് വിളിച്ചു.. ലണ്ടൻ കനത്ത പോലീസ് വലയത്തിൽ..: http://malayalamuk.com/terrorist-attack-at-london-four-dead-and-many-seriously-injured/
  3. ലണ്ടൻ ബ്രിഡ്ജിലെ ഭീകരാക്രമണം : രണ്ടു പേർ കൊല്ലപ്പെടുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു: http://malayalamuk.com/london-bridge-two-killed-in-stabbing-attack/
  4. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ്…! ചരിത്രം പിറന്ന നിമിഷങ്ങൾ ; ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ ലോകരാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ട ഓപ്പറേഷൻ, ഒരേ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി…..: http://malayalamuk.com/operation-cactus-the-day-india-saved-the-maldives/
  5. ബന്ദികള്‍ക്ക് പകരം സ്വന്തം ജീവന്‍ സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികളര്‍പ്പിച്ച് ഫ്രാന്‍സ്; ലെഫ്.കേണല്‍. അര്‍നോഡ് ബെല്‍ട്രെയിം കൊല്ലപ്പെട്ടത് ഭീകരാക്രമണത്തില്‍: http://malayalamuk.com/france-lauds-policeman-who-swapped-with-hostage/
  6. ബ്രിട്ടണിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തം; 6 മരണം, 20പേരുടെ നില ഗുരുതരം: http://malayalamuk.com/london-fire-6-dead-at-least-70-injured-as-massive-flames-engulf-24-storey-grenfell-tower/

Source URL: http://malayalamuk.com/london-bridge-incident-people-injured-after-stabbing/