ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഭജനയോടെ ആണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ മാസാചരണത്തിനു തുടക്കം കുറിച്ചത്. മാധവമാസം എന്നുകൂടി അറിയപ്പെടുന്ന ‘വൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിക്കാന്‍ അത്യുത്തമമാണെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത് വസന്തം. പ്രകൃതി തന്നെ പൂവണിയുന്ന കാലമാണിത്.

സര്‍വ സല്‍ക്കര്‍മ്മങ്ങള്‍ക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാര്‍ വിധിക്കുന്നത്. യജ്ഞങ്ങള്‍ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ വരും.ഇതിന് അനുസ്മരിപ്പിക്കുംവിധം പുഷ്പാലംകൃതമായ ഗുരുവായൂരപ്പസന്നിധിയില്‍ ആണ് ചടങ്ങുകള്‍ അരങ്ങേറിയത്.ശ്രീ സദാനന്ദന്‍ (Haywards Heath) ഒപ്പം ഭജനയില്‍ ഒഴുവാക്കുവാന്‍ കഴിയാത്ത വാദ്യോപകരണമാണ് ഹാര്‍മോണിയം കഴിഞ്ഞ കുറെ കാലമായി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭാഗമാണ് ശ്രീമതി സ്മിത നായരും ഇരുവരുടെയും നേതൃത്വത്തില്‍ നടന്ന ഭജന ലണ്ടനിലെ ഹൈന്ദവവിശ്വാസികള്‍ക്കു ശ്രീകൃഷ്ണ ഭജനത്തിന്റെ നല്‍വഴികള്‍ ആണ് സമ്മാനിച്ചത്.

പിന്നീട് വേദിയില്‍ അനുഗ്രഹീത കലാകാരിയും നമ്മുടെയെല്ലാം പ്രിയങ്കരിയുമായ അഭിനേത്രി ശ്രീദേവി ഉണ്ണി വേദിയിലെത്തി. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ എല്ലാപ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമ്പോള്‍ ഒരുവലിയ കുടുംബസംഗമം തന്നെയാണെന്നു പറഞ്ഞു തുടങ്ങിയ വാക്കുകള്‍ പുതുതലമുറക്ക് നൃത്തത്തിന്റെ അനന്തസാധ്യതകളുടെ ഗുണങ്ങളെ പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ നൃത്തത്തിന്റെ സ്വാധീനവും വളരെവലുതായിരുന്നു എന്നും ശ്രീമതി ശ്രീദേവി ഉണ്ണി പറഞ്ഞു. പിന്നീട് വേദിയില്‍ കണ്ടത് കലയെ ജീവിതസപര്യയായി കണ്ട രണ്ടു അനുഗ്രഹീത കലാകാരികളെ ആണ്. മോനിഷയുടെ ഓര്‍മദിനത്തില്‍ അമ്മ-മകള്‍ ബന്ധത്തിന്റെ വൈകാരികഭാവങ്ങള്‍ അരങ്ങിലെത്തിച്ച് അമ്മ ശ്രീദേവി ഉണ്ണി. സൂര്യാ ഫെസ്റ്റിവലിന്റെ വേദിയെ വേറിട്ടത് എന്നതിലുപരിയായി കലയുടെ വൈകാരികതലമാണ് അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കിയത്.

രാമായണത്തിലെ ഒരുഭാഗത്തില്‍ നിന്നും ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം ആണ് ശ്രീദേവിഉണ്ണി അരങ്ങിലെത്തിച്ചത്. സഹോദരീപുത്രി ഐശ്വര്യാ വാര്യര്‍ക്ക് ഒപ്പമാണ് മാതൃ-പുത്രി ബന്ധഭാവങ്ങള്‍ അരങ്ങിലെത്തിച്ചത്. എന്നാല്‍ ലണ്ടന്‍ മലയാളികള്‍ക്കു മുന്‍പില്‍ കലയുടെ വേരിട്ടനുഭവം സമ്മാനിച്ചത് ഒരേപദത്തിന് ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും അഭിനയമുഹൂര്‍ത്തങ്ങളെ സമ്മാനിച്ചപ്പോള്‍ സഹോദരീപുത്രി ഐശ്വര്യ വാര്യരുടെ സ്ഥാനം നമ്മുടെ മോനിഷ ഉണ്ണിയുടെ കളിക്കൂട്ടുകാരിയും ലണ്ടനിലെ അനുഗ്രഹീത കലാകാരിയുമായ ശ്രീമതി ശാലിനി ശിവശങ്കരോടും (UPAHAR SCHOOL OF DANCE ) ആയിരുന്നു എന്നുമാത്രം.

പിന്നീട് വൈശാഖമാസത്തിന്റെ ആവശ്യകതയും, ഭാഗവതത്തിന്റെ കാലികപ്രസക്തിയെപ്പറ്റിയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തിയ പ്രഭാഷണം വളരെയധികം പ്രയോജനകരം ആയി അതിനെത്തുടര്‍ന്ന് ഭഗവാന്റെ അവതാരവും സ്വര്‍ഗ്ഗാരോഹണവും വര്‍ണിക്കുന്ന ഭാഗങ്ങള്‍ വേദിയില്‍ പാരായണം ചെയ്യുകയുമുണ്ടായി. ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും. പിന്നീട് അന്നദാനവും നടത്തി. അടുത്തമാസത്തെ സദ്സംഗത്തിനായുള്ള കാത്തിരിപ്പിലാണ് ലണ്ടനിലെ ഓരോ ഹൈന്ദവവിശ്വാസികളും. ഗുരുപൂര്‍ണിമ ആഘോഷമായിട്ടാണ് സത്സംഗം നടത്തപെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.
Suresh Babu 07828137478,

Subhash Sarkara 07519135993

Jayakumar Unnithan 07515918523

Date: 27/05/2017

Venue Details:

West Thornton Community Centre

731-735, London Road, Thornton Heath, Croydon. CR76AU Facebook.com/londonhinduaikyavedi

Email:[email protected]