അഖണ്ഡത ഐക്യം; കേരളത്തിനൊരു കൈത്താങ്ങ് ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചു ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവന്റ് ക്രോയിഡോണില്‍ ഈ മാസം 29 ന് നടക്കും.

അഖണ്ഡത ഐക്യം; കേരളത്തിനൊരു കൈത്താങ്ങ് ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചു ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവന്റ് ക്രോയിഡോണില്‍ ഈ മാസം 29 ന് നടക്കും.
September 10 07:36 2018 Print This Article

ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം പ്രളയബാധിതരെ സഹായിക്കുന്നതിനായൊരു കൈത്താങ്ങായി ക്രോയ്ഡോണിലെ വെസ്റ്റ് ത്രോണ്‍േടാണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തും. പൂര്‍ണമായും ആഘോഷപരിപാടികള്‍ മാറ്റിവെച്ചു പ്രത്യേക ഭജന, നാടിന്റെ ഐശ്വര്യത്തിനും നന്മക്കും വേണ്ടി ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വൈശ്വര്യപൂജ, പതിവുപോലെ ദീപാരാധനയും ഉണ്ടായിരിക്കും. അതോടൊപ്പം പ്രളയബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണാര്‍ത്ഥം നടത്തുന്ന ഓണസദ്യയും ആയിട്ടാണ് ഈ മാസത്തെ സത്സംഗം നടത്തപ്പെടുന്നത്. ഓണസദ്യയില്‍ നിന്നും സമാഹരിക്കുന്ന തുക നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്കുന്നതിലൂടെ നമ്മുടെ നാടിനെ ഒരുകൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി എത്തുകയാണ്. ഈ പരിപാടിയുടെ വിജയത്തിലേക്കായി എല്ലാ യുകെ മലയാളികളെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Suresh Babu: 07828137478,Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles