രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി; ക്രൂര കൊലപാതകം ലൈവായി ചിത്രീകരിച്ച് അക്രമിസംഘം

by News Desk 6 | December 7, 2017 7:30 am

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന റൈഗറിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.

Image may contain: one or more people, tree, outdoor and nature

 

സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹത്തെ തന്നെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡില്‍വെച്ചായിരുന്നു കൊലപാതകം നടത്തിയത്.
പകുതി നിലയില്‍ കത്തിക്കരിച്ച ഒരാളുടെ മൃതദേഹം റോഡില്‍ക്കിടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു.
വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Endnotes:
  1. രാജ്‌സമന്ത് കൊലപാതകം; ലവ് ജിഹാദ് ആരോപണം നിഷേധിച്ച് പെണ്‍കുട്ടി: http://malayalamuk.com/rajasthan-labourer-hacked-accused-claimed-murder-in-name-of-rescuing-woman-she-denies-link/
  2. രാജ്യമനസാക്ഷിയെ ഞെട്ടിച്ച അതിക്രൂര കൊലപതാകം; കൊലക്ക് കാരണം പെൺകുട്ടിയെന്ന് കൊലയാളിയുടെ കുടുംബം: http://malayalamuk.com/the-myth-of-love-jihadaccused-family-blames-girl-responsible-for-the-murder/
  3. തെമ്മാടിക്കൂട്ടം കൊല്ലാറാക്കി…. പോലീസ് കൊന്നു…? പശുവിനെ ചൊല്ലി, രാജസ്ഥാനിലെ ആൾക്കൂട്ട കൊലപാതകം പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി ഞെട്ടിക്കുന്ന വിവരങ്ങൾ….: http://malayalamuk.com/alwar-mob-lynching-before-taking-mob-victim-rakbar-khan-to-hospital-rajasthan-cops-arranged-cow-shelter/
  4. യുവതിയെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍: http://malayalamuk.com/lady-killed-up/
  5. രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുമെന്ന് സൂചന നല്‍കി ഉപതെരെഞ്ഞെടുപ്പ് ഫലം; ചില ബൂത്തുകള്‍ ബിജെപിക്ക് ലഭിച്ചത് പൂജ്യം മുതല്‍ മൂന്ന് വരെ വോട്ടുകള്‍: http://malayalamuk.com/rajasthan-by-poll-result/
  6. മരം വെട്ടുന്നത് എതിർത്ത യുവതിയെ ചുട്ടുകൊന്നു; ജീവനോടെ തീകൊളുത്തി നാട്ടുകൂട്ടത്തിന്റെ വിചാരണ !: http://malayalamuk.com/20-year-old-woman-burnt-alive-in-jodhpur-for-protesting-against-cutting-of-trees/

Source URL: http://malayalamuk.com/love-jihad-viral-video-man-burnt-rajasthan-rajsamand-case/