ലൂസിഫറിലെ നായകനെ തേടി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമെത്തി. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഒൗദ്യോഗിക പ്രഖ്യാപനവും കൊച്ചി തേവരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ നടന്നു.ലൂസിഫറിന്റെ ചർച്ചകൾ തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടെങ്കിലും സംവിധായകനും തിരക്കഥാകൃത്തും ചിത്രത്തിലെ നായകനായ മോഹൻലാലിനോട് സിനിമയെക്കുറിച്ച് നേരിട്ട് വിശദീകരിച്ചിരുന്നില്ല. മോഹൻലാലുമായുള്ള ‌കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൂവരും ചിത്രത്തിന്റെ നിർമാതാവ് ആന്റണിപെരുമ്പാവൂരിനൊപ്പം ലൂസിഫറിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2018 മേയിൽ ചിത്രീകരണം ആരംഭിക്കും. മോഹൻലാലിന്റെ കടുത്ത ആരാധകനായത് കൊണ്ടുതന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ ആരെന്നതുസംബന്ധിച്ച് പൃഥ്വിരാജിന് ആശയകുഴപ്പം ഉണ്ടായിരുന്നില്ല.
ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ: എന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ പ്രധാന കേന്ദ്രകഥാപാത്രമായി ലഭിച്ചിട്ടുണ്ട് അതിനാല്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ അഭിനയിക്കും.

പൃഥ്വിരാജിലും മുരളി ഗോപിയിലും ഉള്ള പ്രതീക്ഷതന്നെയാണ് ലൂസിഫറിലെ നായകവേഷം സന്തോഷത്തോടെ സ്വീകരിക്കാനുള്ള കാരണമെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥയുടെ പൂർണരൂപം തയാറായ ശേഷമാണ് മറ്റ് താരങ്ങളെ സംബന്ധിച്ച തീരുമാനം എടുക്കുക. കഥയെക്കുറിച്ച് സൂചന നൽകാൻ കഥാകൃത്തും സംവിധായകനും തയാറല്ല. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 2018ൽ തന്നെ ലൂസിഫർ പ്രേക്ഷകർക്ക് മുൻപിലെത്തും

മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് മറ്റുവിവരങ്ങള്‍

∙ഒബ്ജെക്റ്റീവ് ആയി സിനിമക്ക് ആവശ്യം വന്നാൽ ഞാനും ഒരു ക്യാരക്ടർ ചെയ്തേക്കാം എന്ന് പൃഥ്വിരാജ്.

∙മലയാളത്തിലെ ഏറ്റവും വലിയ ഫാൻ ബേസ് ഉള്ള താരത്തെ വെച്ച് എഴുതുമ്പോൾ അതിൽ ഫാൻ ഫീസ്റ്റും ഉണ്ടാകും എന്ന് മുരളി ഗോപി.

∙ബഡ്ജറ്റ് അല്ല വിഷയം സിനിമ ആവശ്യപ്പെടുന്നത് നൽകുകയാണ് പ്രധാനം എന്ന് ആന്റണി പെരുമ്പാവൂർ.

∙ഡ്രീം സിനിമ എന്നൊക്കെ പറയുന്നതിനും അപ്പുറത്തായിരിക്കും ഈ പ്രോജക്ട് എന്ന് മോഹൻലാൽ.

പൃഥ്വിരാജിനെയും മുരളി ഗോപിയെയും മാറ്റി നിർത്തിയാൽ എന്താണ് ഈ സിനിമയിലേക്ക് ആകർഷിച്ചതെന്ന ചോദ്യത്തിന് ‘എനിക്ക് അഭിനയിക്കാൻ അറിയാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

Image result for mohanlal-prithviraj-movie-lucifer-officially-started.

ആശിർവാദിന്റെ അടുത്ത =ചിത്രങ്ങൾ.

1. പ്രണവ് ജീത്തു ജോസഫ് ചിത്രം

2. ലൂസിഫർ

3. ലാൽജോസ് ലാലേട്ടൻ ചിത്രം

4. രൺജി പണിക്കർ–ഷാജി കൈലാസ്–മോഹൻലാൽ ചിത്രം