എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ബാബു സെബാസ്റ്റ്യന് മെയ് 4 വരെ തുടരാമെന്ന് സുപ്രീം കോടതി

by News Desk 5 | April 16, 2018 11:15 am

ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.

Endnotes:
  1. സുപ്രീം കോടതിയുടെ ചരിത്ര വിധി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് സുപ്രീം കോടതി അനുമതി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം.: http://malayalamuk.com/court-to-decide-today-on-elgaar-parishad-sabarimala-temple/
  2. മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് കഴിയില്ലെന്ന് മുസ്ലീം സംഘടന: http://malayalamuk.com/muslim-law/
  3. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയും ജോഷിയും ഗൂഢാലോചനക്കുറ്റത്തിന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി: http://malayalamuk.com/babri-masjid-verdict/
  4. രോഹിത് വെമുലയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു; കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്: http://malayalamuk.com/huge-student-protests-against-rohith-vemulas-death/
  5. വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് മൂന്ന് വര്‍ഷം: http://malayalamuk.com/two-boys-studied-three-years-in-a-womens-college/
  6. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കുന്നു: http://malayalamuk.com/justice-karnan-retires-today/

Source URL: http://malayalamuk.com/m-g-university-babu-sebastian-can-continue-till-may-4-says-sc/