മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം

by Malayalam UK News Desk | January 12, 2018 10:37 am

കെറ്ററിംഗ് മലയാളികളുടെ കലാ സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. എളിമയുടെയും കരുണയുടെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കി ഭൂജാതനായ ക്രിസ്തുദേവന്‍റെ പിറവിയുടെ സന്ദേശവും, പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ട് കടന്നു വരുന്ന ന്യൂ ഇയറിന്റെ പ്രത്യാശയും ഒത്തു ചേര്‍ന്ന് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിനൊപ്പം ഇവിടുത്തെ മലയാളി സമൂഹം.

ക്രിസ്തുവിന്‍റെ പിറവിയെ മികച്ച ഒരു ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോയിലൂടെ പുനരാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ തയ്യാറായിരിക്കുന്ന കലാകാരന്മാരും കലാകാരികളും. ഏറ്റവും മനോഹരമായ ഒരു കലാസന്ധ്യ അവതരിപ്പിക്കാനോരുങ്ങി സംഘാടകരും ഒരുങ്ങിയിരിക്കുമ്പോള്‍ നാളത്തെ സായാഹാനം ആസ്വദിക്കാന്‍ ഒരുങ്ങുകയാണ് കെറ്ററിംഗ് മലയാളികള്‍.

കെറ്ററിംഗിലെ എല്ലാ മലയാളികളെയും മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്‍റെ അംഗങ്ങള്‍ക്കൊപ്പം ഈ പ്രോഗ്രാം ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വേദിയുടെ അഡ്രസ്സ്:

KGH Social Club 
Kettering
NN16 8UZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

സുജിത്ത് : 07447613216
ബിജു: 07900782351

 

 

Source URL: http://malayalamuk.com/mak-xmas-new-year-celebrations/