ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്.  മുംബയിലെ കാസ്റ്റിങ് ഡയറക്റ്ററാണ് ടെസ് ജോസഫ്. തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റവും ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ, 19 വര്ഷം മുൻപാണ് സംഭവമുണ്ടായത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു.

അന്നത്തെ മേധാവി തന്നെ ഇടപെട്ട് മാറ്റിയെന്നും ടെസ്. സ്ഥാപന മേധാവി ഡെറക് ഒബ്രയാനാണ് അന്ന് ഇടപെട്ടത്. തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

അതേസമയം ആരോപണത്തെ ചിരിച്ച് തള്ളുന്നുവെന്നാണ് മുകേഷ് പറഞ്ഞത്. സംഭവത്തെകുറിച്ച് ഓർമ്മയില്ലെന്നും ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു

ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. . ‘കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല’ ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്‍റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നാണ് വിവരം.