മലയാള സിനിമയിൽ പ്രതിഫലം പറ്റുന്നതിൽ ആര് ഒന്നാമൻ ? കണക്കുകൾ കഥ പറയുമ്പോൾ

മലയാള സിനിമയിൽ പ്രതിഫലം പറ്റുന്നതിൽ ആര് ഒന്നാമൻ ? കണക്കുകൾ കഥ പറയുമ്പോൾ

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങളുടെ പ്രതിഫല തുകയില്‍ മലയാളത്തില്‍ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകള്‍ ഒരുക്കാം. മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം.മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളില്‍ പൃഥ്വിരാജും. സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്‍മാരും ഹാസ്യതാരങ്ങളും ദിവസ കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. കളക്ഷനില്‍ മലയാള സിനിമയും 150 കോടി പിന്നിടുമ്പോള്‍ തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരിലൂടെയും സമാഹരിച്ചതാണ് ഈ പ്രതിഫല പട്ടിക.
മോഹന്‍ലാല്‍– 4 മുതല്‍ 5 കോടി വരെ
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി. മലയാളത്തിലെ ഉയര്‍ന്ന ആദ്യദിനകളക്ഷനിലും ടോട്ടല്‍ കളക്ഷനിലും മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് മോഹന്‍ലാലിനാണ്.
മമ്മൂട്ടി– 2 മുതല്‍ 2.5 കോടി വരെ
സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 2-2.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയങ്ങളുണ്ടായാല്‍ പ്രതിഫലം കുത്തനെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
ദിലീപ്– 2 മുതല്‍ 2.5 കോടിവരെ (വിതരണാവകാശവും)
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.
പൃഥ്വിരാജ് സുകുമാരന്‍– ഒന്നര മുതല്‍ രണ്ട് കോടി വരെ
മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.
നിവിന്‍ പോളി – ഒരു കോടി
മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്‍റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.
ദുല്‍ഖര്‍ സല്‍മാന്‍– 75 ലക്ഷം
2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. ചാര്‍ലി, കലി എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ പുതിയ റെക്കോര്‍ഡുകളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.
ബിജു മേനോന്‍– 75 ലക്ഷം
വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.
ഫഹദ് ഫാസില്‍– 65 മുതല്‍ 70 ലക്ഷം വരെ
2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 70 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രവും ഈ വര്‍ഷം തിയറ്ററുകളിലെത്തും.
സുരേഷ് ഗോപി– 70 ലക്ഷം
വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

ജയസൂര്യ– 60 ലക്ഷം
വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.
കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം
2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.
ജയറാം– 50 ലക്ഷം
വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്. അച്ചായന്‍സ്, സത്യാ എന്നിവയാണ് വരാനിരിക്കുന്ന ജയറാം സിനിമകള്‍.
ആസിഫ് അലി– 35 ലക്ഷം
അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.
ടോവിനോ തോമസ്– 30 ലക്ഷം
സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ല്‍ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ടോവിനോയുടെ പ്രതിഫലം
ഉണ്ണി മുകുന്ദന്‍– 30 ലക്ഷം
മലയാളത്തില്‍ സ്റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.
നയന്‍താര– ഒരു കോടി
തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര. 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.
മഞ്ജു വാര്യര്‍– 65-70 ലക്ഷം
രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ആന്റണി സോണിയുടെ കെയര്‍ ഓഫ് സൈറാബാനുമാണ് മഞ്ജുവിന്റെ പുതിയ സിനിമ.
ഹണി റോസ്– 8 ലക്ഷം
ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്.
കാവ്യാ മാധവന്‍– 8 ലക്ഷം
സിനിമയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് കാവ്യാ മാധവന്‍ ഇപ്പോള്‍. 2016ല്‍ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.
നമിതാ പ്രമോദ്
മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം അഞ്ച് വര്‍ഷംവരെ മാതാപിതാക്കള്‍ക്ക് കഴിയാന്‍ പുതിയ വിസപദ്ധതി വരുന്നു

ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് നടപടികള്‍ എംഇപിമാര്‍ എതിര്‍ക്കും

ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഇന്ന്; ബ്രിട്ടീഷുകാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.