മലയാള ഭാഷാപഠനത്തിന് പുതിയ വേദിയുമായി ലീഡ്‌സിലെ സീറോ മലബാര്‍ സഭ; മാതൃഭാഷ പഠത്തിന് ആവേശകരമായ പ്രതികരണം

by News Desk 5 | November 8, 2018 5:25 am

കുട്ടികള്‍ക്ക് മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിന്‍സി വലിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുട്ടികളെ മലയാള ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് മലയാള ഭാഷ പഠനത്തിന്റെ ഉദ്ദേശം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭാഷ പഠിക്കുന്ന ഉത്സാഹത്തിലാണ് മലയാള ഭാഷ പഠന ക്ലാസിലെത്തിയ കുട്ടികള്‍. കഴിഞ്ഞ ശനിയാഴ്ച്ചയ്ക്ക് ശേഷം സീറോ മലബാര്‍ സഭ ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിന്‍ മലയാള ഭാഷ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലയാള ഭാഷ പഠനത്തിന് ആവേശകരമായ പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്. പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതിന്റെ ത്രില്ലിലാണ് പല കുട്ടികളും. നമ്മുടെ കുട്ടികള്‍ക്ക് കേരളവുമായിട്ടുള്ള ബന്ധവും സംസര്‍ഗവും ഉപേക്ഷിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുന്നത് പലവിധത്തിലും അനുഗ്രഹമാകും. ഇതിലുപരിയായ യൂണിവേഴ്‌സിറ്റി പ്രവേശന അവസരത്തിലും മറ്റഉം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ കൂടുതലായി ഒരു ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നായ മലയാളം പ്രധാനമായും കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളാണ് സംസാരിക്കുന്നത് ലോകമെമ്പാടുമായി നാല് കോടിയോളം ജനങ്ങളുടെ സംസാരഭാഷയാണ് മലയാളം. ആദ്യകാല ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാള ഭാഷയെ അടുത്തറിയാന്‍ പല പാശ്ചാത്യ സര്‍വ്വകലാശാലകളുടെയും കീഴില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.

Endnotes:
  1. ഇടവക രൂപീകരണങ്ങള്‍ വൈകുമ്പോള്‍ പൊന്നേത്ത് മോഡലിന് പ്രസക്തിയേറുന്നു. സീറോ മലബാര്‍ സഭയ്ക്ക് എന്തുകൊണ്ട് ലീഡ്‌സ് ഒരു മാതൃകയാക്കിക്കൂടാ? ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു വിലയിരുത്തല്‍.: http://malayalamuk.com/great-britain-eparchy-first-anniversary/
  2. ലീഡ്‌സിലെ സീറോ മലബാര്‍ ദേവാലയത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം; പോലീസ് ശക്തമായ നടപടി സ്വീകരിക്കും: http://malayalamuk.com/st-wilfrids-leeds-attack/
  3. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം ലീഡ്‌സിലെ അള്‍ത്താരയില്‍… വീഡിയോ കാണുക.: http://malayalamuk.com/easter-vigil-mass-2017-leeds/
  4. വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല; വിശ്വാസികളുടെ പിതാവ് മാര്‍ സ്രാമ്പിക്കല്‍ മനസ്സ് തുറന്നു: http://malayalamuk.com/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be/
  5. ഭാരതമേ, നിന്‍ രക്ഷ നിന്‍ മക്കളില്‍… ഫാ. മാത്യൂ മുളയോലില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. മലയാളം യുകെയ്ക്ക് നല്‍കിയ അഭിമുഖം.: http://malayalamuk.com/mission-league-270517/
  6. ലീഡ്‌സിലെ ജനം സംമ്പൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളാകുന്നു. ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ വര്‍ണ്ണാഭമായ തുടക്കം.: http://malayalamuk.com/fides-fest-keighley-290417/

Source URL: http://malayalamuk.com/malayalam-language-studies-program-under-syro-malabar-church-leeds/