കുഞ്ഞു ദേവനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാലോകവും

by News Desk 6 | February 28, 2020 7:38 am

ഇത്തിക്കരയാറ്റില്‍ ജീവന്‍ പൊലിഞ്ഞ കൊച്ചു മിടുക്കി ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്‌, നിവിന്‍ പോളി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്.

കൊല്ലം പള്ളിമൺ ഇളവൂരിൽ തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ ഇന്നലെ രാവിലെ 10 മണിയോടെയാണ് വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്.

ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് കേരളത്തിലെത്തി. അദ്ദേഹമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Endnotes:
  1. അനുസ്മരണ ദിനം ; യുദ്ധത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം: http://malayalamuk.com/royal-family-lead-tributes-to-nations-war-dead/
  2. ദേവനന്ദയുടെ അച്ഛൻ മകളുടെ വിയോഗം അറിഞ്ഞത് വീട്ടിലേക്കുള്ള യാത്രാമധ്യേ; ഓമ്നിൽ ഡ്രൈവർ ആയ പ്രദീപ് മകളെ കണാനില്ലെന്ന വർത്തയറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചത് മാനസികമായി തകര്‍ന്ന അവസ്ഥയിൽ…..: http://malayalamuk.com/devanandas-father-identifies-her-dead-body/
  3. താരവിസ്മയത്തിനു കണ്ണീരോടെ വിട നൽകാൻ ഒരുങ്ങി സിനിമാലോകവും ആരാധകരും; ശ്രീദേവിയുടെ അന്ത്യയാത്ര, ചിത്രങ്ങൾ: http://malayalamuk.com/sridevi-a-final-farewell-from-co-stars/
  4. കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍; ഐശ്വര്യയുടെ ദുരൂഹമരണത്തില്‍ പോലീസ് അന്വേഷണം: http://malayalamuk.com/missing-girls-dead-body-found-kollam-parippally/
  5. പള്‍സര്‍ സുനി നാളെകളില്‍ മലയാള സിനിമാ ലോകത്ത് നിര്‍മാതാവായി അറിയപ്പെടേണ്ട വ്യക്തി; പൃഥ്വിരാജിന് പ്രതികാരത്തിന്റെ മധുരം; മലക്കം മറിഞ്ഞ് മമ്മൂട്ടിയും സിനിമാലോകവും; മലയാള സിനിമയിലെ ഏറ്റവും സമ്പന്നനായ താരം ജയിലിനുള്ളില്‍ നിരാശനും ക്ഷീണിതനും: http://malayalamuk.com/pulsar-suni/
  6. തോപ്പുംപടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച 20കാരിയെ രക്ഷിച്ച കൊച്ചിക്കാരന്‍ ഫ്രീക്കൻ പയ്യന് കയ്യടികളോടെ സോഷ്യല്‍മീഡിയ; കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയായ ജീവന്റെ സാഹസികത ഇങ്ങനെ ?: http://malayalamuk.com/jeevan-chick-king-delivery-boy-save-suicide-attempt-women-life/

Source URL: http://malayalamuk.com/malayalam-movie-stars-mourn-the-death-of-devanandana/