നെല്‍സണ്‍/ന്യൂസിലന്‍ഡ്‌: മലയാളി യുവതിക്ക് ന്യൂസിലന്‍ഡ്‌ ബീച്ചില്‍ ദാരുണ മരണം. കേരളത്തിലെ കൊല്ലം കുണ്ടറ സ്വദേശിയും , ജിലു സി ജോണിന്റെയ് ഭാര്യയും ആയ ടീന കുഞ്ഞപ്പന്‍ (29 ) ആണ് ഇന്ന് അതിരാവിലെ( 1.30am) ( 30 /01 /18 ) നെല്‍സണിലെ തഹുനായി ബീച്ചില്‍ മുങ്ങി മരിച്ചത് , ഇന്നലെ രാത്രിയില്‍ തഹുനായി ബീച്ചില്‍ ജിലുവിനോടൊപ്പം നടക്കാന്‍ ഇറങ്ങിയ ഇവര്‍, തിരമാല ഇല്ലാത്തതിനാല്‍ ബീച്ചില്‍ നിന്ന് കടലിലേക്ക് ഇറങ്ങി, എന്നാല്‍ പെട്ടെന്ന് ഉണ്ടായ വേലിയേറ്റത്തില്‍ വന്‍ തിരമാലയില്‍ ടീന പെട്ടുപോകുകയായിരിന്നു , ജിലു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല . തുടര്‍ന്ന് ടീന മുങ്ങി മരിക്കുകയായിരുന്നു , അപകടം രംഗം കണ്ടറിഞ്ഞ ബീച്ചില്‍ നിന്ന ഒരാള്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് രക്ഷ പ്രവര്‍ത്തനം നടത്തുന്നതിനായി നെല്‍സണ്‍ മള്‍ബറോ ഹെലോകോപ്റ്ററിന്റെയ് സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തിയാണ് ജിലുവിനെ രക്ഷപ്പെടുത്തുകയായിരുന്നു അവശനിലയില്‍ ആയ ജിലുവിനെ നെല്‍സണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിയ്ച്ചു . കൊറോണര്‍ ടീനയുടെ മരണം സ്ഥിരീകരിച്ചു . ഇന്ത്യന്‍ ഹൈ കമ്മീഷന്‍ നെല്‍സണ്‍ പോലീസില്‍ നിന്നും, ജിലു വിന്റെയ് സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു , ഉടന്‍ തന്നെ കേരളത്തില്‍ ഉള്ള ഇവരുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കും. ടീനയുടെ മൃതദേഹം ഇപ്പോള്‍ നെല്‍സണ്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നതു്.

നെല്‍സണിലെ മലയാളി സമൂഹമായി നല്ല സുഹൃദ് ബന്ധമുള്ള ജിലു വിദ്യാര്‍ത്ഥി ആയി ആണ് ന്യുസിലാണ്ടില്‍ വന്നത് , പഠനശേഷം ജോലി വിസയിലേക്കു മാറിയ ജിലു , ഭാര്യ റ്റീനയെ സ്പൗസ് വിസയില്‍ ആണ് ന്യുസിലാണ്ടില്‍ കൊണ്ട് വന്നത്
ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുവാനുള്ള നടപടികള്‍ ഇന്ത്യന്‍ ഹൈ കമ്മീഷനും ജിലുവിന്റയ് സുഹൃത്തുക്കളും മറ്റു പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയയശേഷം സ്വീകരിക്കും . ടീനയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നു ഓക്ലന്‍ഡ് മലയാളിജം സെക്രട്ടറി ബ്ലെസ്സണ്‍ എം ജോര്‍ജ് , ഇന്ത്യന്‍ ഹൈ കമ്മീഷണറെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു . ഓക്ലന്‍ഡ് മലയാളി സമാജം ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവുകള്‍ക്കു വേണ്ടി സുമനസുക്കളായവര്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി givealittle പേജ് തുറന്നിട്ടുണ്ട്.
https://givealittle.co.nz/cause/raisingmoneytoreptariatetheremainsofmrs

ന്യുസിലാന്‍ഡ് മലയാളി സമൂഹം വളരെ വേദനയോടെ ആണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഈ സംഭവം അറിയുന്നത്. ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവിലേക്കായി നെല്‍സണ്‍ മലയാളി അസോസിയേഷനെ മറ്റു പ്രാദേശിക മലയാളി അസോസിയേഷനുകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ആന്‍സ് മലയാളി വായനക്കാരെ അറിയിക്കുന്നതാണ്