ചെന്നൈയ്ക്ക് യാത്രപോയ ചങ്ങനാശേരി മാമ്മൂട് സംഘത്തിന് വാഹനാപകടം; ഓസ്‌ട്രേലിയൻ മലയാളിയുടെ ഭാര്യ ഉൾപ്പെടെ രണ്ടു മരണം, രണ്ടു പേരുടെ നില ഗുരുതരം

ചെന്നൈയ്ക്ക് യാത്രപോയ ചങ്ങനാശേരി മാമ്മൂട് സംഘത്തിന് വാഹനാപകടം; ഓസ്‌ട്രേലിയൻ മലയാളിയുടെ ഭാര്യ ഉൾപ്പെടെ രണ്ടു മരണം, രണ്ടു പേരുടെ നില ഗുരുതരം
May 15 14:41 2019 Print This Article

ബിജോ തോമസ് അടവിച്ചിറ

ചങ്ങനാശേരി മടപ്പള്ളി മാമ്മൂട് കപ്യാര് പറമ്പിൽ കീർത്തി കണ്സ്ട്രക്ഷന് ഫാമിലിയിൽ നിന്നും തമിഴ്നാട് ചെന്നൈയ്ക്ക് യാത്രപോയ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് വില്ലുപുരത്തുവച്ചായിരുന്നു  അപകടം. ഡ്രൈവർ വിൽ‌സൺ മാമ്മൂട് സ്വദേശിയും യാത്രക്കാരിയായ കപ്യാര് പറമ്പിൽ ജെറിന്റ ഭാര്യ ലിസ്ബെത് എന്ന യുവതിയുമാണ് മരിച്ചത്. രണ്ടു മാസം മുൻപ് വിവാഹം കഴിഞ്ഞ യുവതിയുടെ ഭർത്താവു ജെറിൻ ആസ്ട്രേലിയയിൽ ആണ് ജോലി ചെയുന്നത്. ഒപ്പം സഞ്ചരിച്ച ഭർത്താവിന്റെ അച്ഛൻ ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.ചെന്നൈയിൽ സ്വകാര്യ സോഫ്ട്‍വെയർ കമ്പനിയിൽ ജോലിചെയുന്ന ലിസ്‌ബത്തിന്റെ ജോലി ആവിശ്യങ്ങളുമായി ബന്ധപ്പെട്ടാണ് പിതാവും ഭർതൃപിതാവുമടങ്ങുന്ന കുടുംബം ചെന്നൈയ്ക്ക് യാത്ര തിരിച്ചത്

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ യാത്ര തിരിച്ച സംഘം രാവിലെ പതിനൊന്നുമണിയോടെ ആണ് അപകടത്തിൽപ്പെട്ടത് എന്ന് അറിയാൻ കഴിഞ്ഞത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണം. വില്ലപുരം ഹൈവേയിൽ ഡിവൈഡറിൽ  പുല്ല് നനയ്ക്കാൻ ഇട്ട ലോറിയ്ക്കു പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. മാമ്മൂട്ടിൽ താമസക്കാരനായ വിൽ‌സൺ ഭാര്യയും രണ്ടു പിഞ്ചു കുട്ടികളും അടങ്ങുന്നതായിരുന്നു കുടുംബം.വിൽ‌സൺ മാമ്മൂട്ടിൽ മുൻ ഓട്ടോറിക്ഷ ഡ്രൈവർ ആണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles