ബ്രയന്‍ മാത്യുവെന്ന 51 കാരന്‍ കൈകാലുകള്‍ക്ക് തളര്‍ന്നതായി അഭിനയിച്ച് നേടിയത് രണ്ടര ലക്ഷം പൗണ്ടിന്റെ ബെനഫിറ്റുകള്‍. 15 വര്‍ഷം നീണ്ട തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഭാര്യയോടപ്പം വീല്‍ച്ചെയറിലാണ് എത്തിയത്. അതേസമയം കോടതി ചുമത്തിയ മറ്റു ആരോപണങ്ങള്‍ ഇയാള്‍ ബ്രയന്‍ നിഷേധിച്ചു. ഇയാളുടെ കൈകാലുകളുടെ പ്രവര്‍ത്തന ക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൈകാലുകള്‍ തളര്‍ന്നതായി അഭിനയിച്ച ബ്രയാന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജി റോബര്‍ട്ട് ലിന്‍ഫോര്‍ഡ് പറഞ്ഞു.

2012ല്‍ കുറ്റം ആരോപിക്കപ്പെട്ട ബ്രയാന് കൈകാലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സാധാരണ നിലയില്‍ നടന്നായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൈകാലുകള്‍ തളര്‍ന്ന രീതിയിലെന്ന് ഡോക്ടര്‍മാരെ പോലും ബ്രയന്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇദ്ദേഹത്തിന് നടക്കാന്‍ പ്രാപ്തിയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ല്‍ ഡോക്ടര്‍മാരെ കാണാനെത്തിയ സമയത്ത് ബ്രയന്‍ വീല്‍ച്ചെയറിലായിരുന്നു എത്തിയത്.

ഒരു ഘട്ടത്തില്‍ ബ്രയനെ കാണാനെത്തിയ പൊലീസ് സംഘം ഇയാള്‍ സഞ്ചരിക്കുന്ന വാഹനം അര മൈല്‍ ദൂരത്ത് പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് നടക്കാന്‍ ആവശ്യമായ ഒരു ഉപകരണങ്ങളും ബ്രയന്‍ ഉപയോഗിച്ചിരുന്നെല്ലെന്ന് മിസ്സിസ്സ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ബ്രയന്റെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നില്ല എന്നതിന് തെളിവാണ് ആ സംഭവമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബ്രയാന്‍ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ഉപകരണങ്ങലുടെ സഹായമില്ലാതെ അദ്ദേഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലെന്നും വാദി ഭാഗത്തിനു വേണ്ടി ജിം ടില്‍ബറി കോടതിയെ അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദം കേട്ട ശേഷം വര്‍ക്ക് ആന്റ് പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡേവ് മോറിസ്സ് അഭിപ്രായപ്പെട്ടു. 245,000 പൗണ്ടിന്റെ ബെനിഫിറ്റുകളാണ് രോഗിയായി അഭിനയിച്ച് ബ്രയന് കൈക്കാലാക്കിയിരിക്കുന്നത്. കൈകാലുകള്‍ തളര്‍ച്ച ബാധിച്ചിരിക്കുന്ന ആളുകള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നാല്‍ ബ്രയാന്റെ കേസില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇയാള്‍ ശിക്ഷ അര്‍ഹിക്കുന്നതായി കോടതി അറിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള ബ്രയാന്റെ ശിക്ഷ വിധി ഏപ്രില്‍ പതിമൂന്നിനായിരിക്കും.