സെൽഫി എടുക്കാൻ ശ്രമിച്ചു, 170 അടി താഴ്ചയുള്ള വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചു. രംജാൻ ഉസ്മാൻ ഖാജി എന്ന 35കാരനാണ് കർണാടകയിലെ ഗോകക്ക് വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചത്.

വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പാറയിടുക്കിൽ പിടിച്ചു നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതിതാഴേക്ക് വീഴുകയായിരുന്നു. അപകടമുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഖാജി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയത്.

സമൂഹമാധ്യമത്തിലിടാൻ വെള്ളച്ചാട്ടത്തിനോട് ചേർന്നുനിൽകുന്ന ചിത്രം ലഭിക്കാനാണ് രംജാൻ ഉസ്മാൻ ഖാജി ഈ സാഹസത്തിന് മുതിർന്നത്. 170 അടി താഴ്ചയിലേക്കാണ് ഇയാൾ വീണത്. തിരച്ചിൽ ഊർജിതമാണെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖാജിയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 19പേർ ഗോകങ്ക് വെള്ളച്ചാട്ടത്തിൽ വീണുമരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.