എംആര്‍ഐ സ്‌കാനിംഗ് മുറിയിലേക്ക് ഓക്‌സിജന്‍ സിലിന്‍ഡറുമായെത്തിയ യുവാവ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടു; 32കാരന് ദാരുണാന്ത്യം

എംആര്‍ഐ സ്‌കാനിംഗ് മുറിയിലേക്ക് ഓക്‌സിജന്‍ സിലിന്‍ഡറുമായെത്തിയ യുവാവ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടു; 32കാരന് ദാരുണാന്ത്യം
January 28 09:45 2018 Print This Article

മുംബൈ: എംആര്‍ഐ സ്‌കാനിംഗ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ട യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. രോഗിക്കൊപ്പം ഓക്‌സിജന്‍ സിലിന്‍ഡറുമായി എത്തിയ രാജേഷ് മരു എന്ന യുവാവാണ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടത്. ബന്ധുവിനെ സ്‌കാന്‍ ചെയ്യുന്നതിനായാണ് ഇയാള്‍ എത്തിയത്.

രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായുള്ള സിലിന്‍ഡര്‍ ഇയാള്‍ ഒപ്പം കരുതിയിരുന്നു. ഇത് സ്‌കാനിംഗ് മുറിക്കുള്ളില്‍ കയറ്റാന്‍ വാര്‍ഡിലെ ജീവനക്കാരനാണ് അനുമതി നല്‍കിയതെന്നും സുരക്ഷാപ്പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സിലിന്‍ഡറുമായി മുറിയില്‍ പ്രവേശിച്ച രാജേഷ് മരുവിനെ മെഷീന്റെ ശക്തമായ കാന്തിക മേഖല ആകര്‍ഷിക്കുകയും ഇയാള്‍ സിലിന്‍ഡറുമായി ശക്തിയോടെ മെഷീനില്‍ വന്ന് ഇടിക്കുകയുമായിരുന്നു. മരുവിന്റെ കൈ മെഷീനില്‍ കുടുങ്ങുകയും സിലിന്‍ഡറില്‍ നിന്ന് ഓക്‌സിജന്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു.

മറ്റൊരു ബന്ധുവും വാര്‍ഡ് ജീവനക്കാരനും ചേര്‍ന്ന് ഇയാളെ വലിച്ചെടുത്തെങ്കിലും വലിയ തോതില്‍ രക്തം നഷ്ടമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. എംആര്‍ഐ സ്‌കാനിംഗ് മുറിക്കുള്ളില്‍ ലോഹ വസ്തുക്കള്‍ ഒന്നും അനുവദിക്കാറുള്ളതല്ല.

എന്നാല്‍ മെഷീന്‍ ഓഫാണെന്നും തങ്ങള്‍ ദിവസവും ഇങ്ങനെയൊക്കെ ചെയ്യുന്നതാണെന്നും വാര്‍ഡ് ബോയ് ഉറപ്പ് നല്‍കിയതിനാലാണ് രോഗിക്ക് നല്‍കാന്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി രാജേഷ് മരു കയറിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles