തന്റെ മകൻ ബ്രിട്ടീഷ് സ്റ്റേറ്റിന്റെ ഭാഗമാകുന്നത്‌ ഇഷ്‌ടമല്ല എന്ന കാരണത്താൽ മകന്റെ ജനനം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച പിതാവിന് ഹൈക്കോടതിയിൽ തോൽവി.

by News Desk | June 24, 2019 5:00 am

തന്റെ മകനെ ബ്രിട്ടീഷ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് തനിക്കിഷ്ടമല്ല എന്ന കാരണത്താൽ ജനനം രജിസ്റ്റർ ചെയ്യാതിരുന്ന പിതാവിന് ഹൈക്കോടതിയിലെ കേസിൽ തോൽവി. കുഞ്ഞിന്റെ മേൽനോട്ട ചുമതലയുള്ള ടവർ ഹാംലെറ്റ് സോഷ്യൽ സർവീസ് ആണ് നിയമ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തു വിടാത്ത വ്യക്തിയുടെയും പങ്കാളിയുടെയും നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതും ഇടപെടാൻ ആവശ്യപ്പെട്ടതും. ഈ വർഷം ആദ്യം ജനിച്ച കുഞ്ഞിന്റെ ജനനം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

എന്നാൽ കോടതിക്ക് കുട്ടിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ പേരെന്റ്റ്‌ ആകാനുള്ള യോഗ്യത ഉണ്ട് എന്ന് ബഹുമാനപ്പെട്ട ജഡ്ജ് ഹെയ്ഡൻ പറഞ്ഞു. ഈമാസം ആദ്യം കുടുംബ കോടതിയിൽ നടന്ന സ്വകാര്യ വാദത്തിന്റെ വിധി ഓൺലൈനായി പബ്ലിഷ് ചെയ്തിട്ടുണ്ട്. അതേസമയം ” ടി “എന്ന് വിളിക്കപ്പെടുന്ന കുട്ടിയെ സംരക്ഷിക്കാനും മാതാപിതാക്കളെ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനും കോടതി തീരുമാനിച്ചു. കുട്ടിയുടെ വിദൂരഭാവി കണക്കിലെടുത്താണ് ദമ്പതിമാരെ നിരീക്ഷിക്കാൻ കോടതി തീരുമാനിച്ചത്. മാതാപിതാക്കളുടെ കോടതിയോടുള്ള സമീപനം വെച്ച് അവർക്ക് തടവ് ശിക്ഷ ലഭിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ദമ്പതിമാരുടെ വ്യത്യസ്തമായ സമീപനത്തിന് കാരണം ഭർത്താവിനെ ചില വികലമായ വിശ്വാസപ്രമാണങ്ങൾ ആണെന്ന് കോടതി കണ്ടെത്തി. വ്യക്തിഗത പരമാധികാരത്തിൽ വിശ്വസിക്കുകയും രാഷ്ട്രത്തിന് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എതിർക്കുകയും ചെയ്യുന്ന ആളാണ് അച്ഛൻ, എന്നാൽ അമ്മയാവട്ടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മറ്റാരെങ്കിലും ചെയ്യുന്നതിൽ വിരോധമില്ലാത്ത വ്യക്തിയാണ്.

തന്റെ മകന്റെ ജനനം രജിസ്റ്റർ ചെയ്യുന്നത് നിയമങ്ങൾ നിറഞ്ഞ ഒരു കപ്പലിൽ മകനെ കയറ്റിവിടുന്നത്ര ചീത്തയാണെന്നും അത് ചെയ്യാത്തിടത്തോളം അവൻ സ്വതന്ത്രനാണെന്നും പിതാവ് പറഞ്ഞതായി കോടതി അറിയിച്ചു.

Endnotes:
  1. മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് മകന്റെ ചെകിടത്തു അടിച്ച അച്ഛൻ; ഒടുവിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു (വീഡിയോ): http://malayalamuk.com/video-of-father-beat-son-in-class-room-goes-viral-through-social-media/
  2. കേരളത്തിലും ‘കാമഭ്രാന്തിന്’ കുറവില്ല…! പോക്‌സോ കേസുകൾ ഉൾപ്പെട കഴിഞ്ഞ എട്ടു മാസത്തെ, കേസിന്റെ എണ്ണം കേട്ടാൽ ഞെട്ടും….: http://malayalamuk.com/molest-case-increses-in-kerala/
  3. അയോദ്ധ്യ വിധി ഈ കൈകളിലൂടെ…! സുപ്രീം കോടതിയിലെ ഈ അഞ്ചു മഹാരഥന്മാർ; ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാകുമ്പോൾ: http://malayalamuk.com/ayodhya-case-meet-the-five-judges-who-will-deliver-verdict-today/
  4. യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ളയെത്തുന്നു; കാവ്യയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായതും രാമന്‍ പിള്ള: http://malayalamuk.com/raman-pillai-advocate/
  5. സ്വന്തം മകനെ മുറിക്കുള്ളിൽ പൂട്ടിയിട്ട നോർത്താംപ്ടണിലെ മാതാപിതാക്കൾ ജയിലിലേക്ക്. പിതാവിന് ഏഴു വർഷവും മാതാവിന് മൂന്നര വർഷവും തടവ്.: http://malayalamuk.com/perents-to-jail/
  6. ആ സിനിമകള്‍ ചെയ്യാന്‍ വേറെ ആളുണ്ട്, നീ എടുക്കേണ്ടത് ഇതുപേലെയുള്ള സിനിമകൾ; ലാല്‍ ജൂനിയറിന് സംവിധായകന്‍ സിദ്ദിക്കിന്റെ ഉപദേശം: http://malayalamuk.com/director-sidhiqu-advice-to-lal-jr-driving-licence-movie/

Source URL: http://malayalamuk.com/man-refused-to-register-sons-birth/