‘കാരൂര്‍ പിടിച്ച പുലിവാല്‍, അഥവാ മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കരുത്’

‘കാരൂര്‍ പിടിച്ച പുലിവാല്‍, അഥവാ മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കരുത്’
January 04 11:38 2018 Print This Article

മണമ്പൂര്‍ സുരേഷ് 

***
ഒരാള്‍ മോഷ്ടിക്കാന്‍ ഒരു ഇരയെ കണ്ടെത്തുന്നത് ഇരയുടെ ബലഹീനത മുതലെടുത്തിട്ടാവാം അല്ലെങ്കില്‍ തുറന്നു കിട്ടിയ ഒരവസരം ഉപയോഗിച്ചിട്ടാവാം അതുമല്ലെങ്കില്‍ എന്തോ വരട്ടെ എനിക്കിത് മോഷ്ടിച്ചേ പറ്റൂ എന്ന് രണ്ടും കല്‍പ്പിച്ചു ചാടിപ്പുറപ്പെടുന്നതാവാം. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന, ലണ്ടനിലെ സാഹിത്യ ചോരണ വിവാദത്തിലെ ‘സമ്പൂര്‍ണ്ണ സാഹിത്യകാരനായ’ കാരൂര്‍ സോമന്‍ എന്ന തൂലികാ നാമത്തിനു പിന്നിലെ ഡാനിയേലിനെ പ്രേരിപ്പിച്ച ഘടകം ഇതില്‍ ഏതാവാം? (എന്താണീ ‘സമ്പൂര്‍ണ്ണ സാഹിത്യകാരന്‍’ എന്നൊന്നും എന്നോട് ചോദിക്കരുത്. ഉള്ള സത്യം പറയാമല്ലോ, അര നൂറ്റാണ്ടിലേറെ ഈ ഭൂമിയില്‍ അല്പസൊല്പം വായനയും എഴുത്തും ഒക്കെയായി ജീവിച്ചിട്ട് ഇങ്ങനെ ഒരു സമ്പൂര്‍ണ്ണനെ ഞാന്‍ കണ്ടിട്ടില്ല. ഇതാദ്യമായാണ് ഈ ഭൂമിയില്‍ അല്ല ഈ ബ്രഹ്മ്മാണ്ടത്തില്‍ ഇങ്ങനെ ഒരു സമ്പൂര്‍ണ്ണന്‍ ഉണ്ടെന്നു ഒരാള്‍ സ്വയം പറഞ്ഞു അറിയുന്നത്. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ എനിക്കീ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കൌതുകമാണ്, നന്ദി!!) ശരിക്കും ഉറപ്പിച്ചു ഒരു പോയിന്റില്‍ എത്താന്‍ ബുദ്ധിമുട്ടാണ്, എന്നാല്‍ ഇതിനു പിന്നില്‍ ഈ മൂന്നു ഘടകവും ഉണ്ടെന്നാണ് എന്റെ വിശ്വാസം.
ആദ്യത്തെ ഘടകമാണ് ഡാനിയെലിനെ പ്രേരിപ്പിച്ചതെങ്കില്‍ അതായത് ഇരയുടെ ബലഹീനത, അതിനെക്കുറിച്ച് ചില സംഗതികള്‍ ബോധിപ്പിക്കാനുണ്ട്, സുഹൃത്തുക്കളും സമ്പൂര്‍ണ്ണ സാഹിത്യകാരനും അറിയാന്‍ വേണ്ടി.

കാരൂര്‍ സോമന്‍

ഈ ആരോപിക്കപ്പെട്ട മോഷണത്തിലെ ആദ്യത്തെ ഇര നിരക്ഷരന്‍ എന്ന തൂലികാ നാമത്തില്‍ അതോ അതിപ്പോള്‍ യഥാര്‍ഥ നാമം തന്നെ ആയോ എന്ന് എനിക്ക് സംശയമുണ്ട് എഴുതുന്ന മനോജ് രവീന്ദ്രനാണ്. ഇവിടെ ഒരു വശത്ത് നിരക്ഷരനും, മറുഭാഗത്ത് സമ്പൂര്‍ണ്ണ സാഹിത്യകാരനുമാണുള്ളത്. സ്വാഭാവികമായും ഇവിടെ മോഷണം നടക്കേണ്ടത് സമ്പൂര്‍ണ്ണനില്‍ നിന്നും നിരക്ഷരനിലേക്കാണ്. പക്ഷെ നടന്നതോ നേരെ തിരിച്ചും. ഏതായാലും പറഞ്ഞു വന്നതിലേക്ക് മടങ്ങി വരാം. വഴിയില്‍ കണ്ട നിറമുള്ള കൗതുക വസ്തു എടുത്തു വച്ച് കളിച്ച കുഞ്ഞിനെപ്പോലെയാണ് ഇവിടെ സമ്പൂര്‍ണ്ണന്റെ അവസ്ഥ. കളിച്ചു കളിച്ചു കളിയങ്ങു കടുത്തപ്പോള്‍ ആദ്യത്തെ ഒരു മുരടനക്കം കേട്ട് സമ്പൂര്‍ണ്ണന്‍ ഞെട്ടി വിറച്ചു, അയാള്‍ നിന്ന തറയൊക്കെ രണ്ടു മൂന്ന് മോപ്പിട്ടു നനച്ചു കഴുകി വൃത്തിയാക്കേണ്ടി വന്നു. കാരണം തന്റെ കയ്യിലിരിക്കുന്നത് നിരക്ഷരന്‍ എന്ന ഒന്നാന്തരം പുലിയുടെ വാലാണെന്നു അറിഞ്ഞു സമ്പൂര്‍ണ്ണന്‍ വാടിക്കുഴഞ്ഞു പരവശനായി. നിരക്ഷരന്‍ എങ്ങനെ പുലി ആയെന്നല്ലേ, പറയാം. അതാണീ കുറിപ്പിന്റെ ലക്ഷ്യവും.

നിരക്ഷരന്‍ പണ്ട് പണ്ടേ പുലി തന്നെ ആയിരുന്നു, പാവപ്പെട്ട സമ്പൂര്‍ണ്ണന്‍ ഈ വാലില്‍ കയറിപ്പിടിച്ച ശേഷമേ ‘അയ്യോ ഇത് പുലിയാണേ’ എന്ന് വിളിച്ചു കൊണ്ട് ഓടേണ്ടി വന്നുള്ളൂവെന്നു മാത്രം.
നിങ്ങളിപ്പോള്‍ വിചാരിക്കും ഇയാളീ കാര്യം പറയുന്ന ലക്ഷണമൊന്നും കാണുന്നില്ല, സമ്പൂര്‍ണ്ണന്റെ മോഹാലസ്യ ചരിതവുമായി ഇവിടെ നില്‍ക്കാത്തേ ഉള്ളു എന്ന്. അല്ല, വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ ശോചനീയമായി ചുരുണ്ടു കൂടി കിടക്കുന്ന ഒരാളെക്കുറിച്ച് ഇനിയും പറഞ്ഞിട്ടെന്താ കാര്യം!!! സംഭവിച്ചത് സംഭവിച്ചില്ലേ!!! ആള് പണ്ട് സമ്പൂര്‍ണ്ണന്‍ ആയിരുന്നു എന്നു പറഞ്ഞിട്ടൊന്നും ഇനി കഥയില്ലല്ലോ.

കാര്യത്തിലേക്ക് വരാം. ആരാണീ നിരക്ഷരന്‍ ? പറയാന്‍ ഏറെയുണ്ട്, ഇവിടെ ചുരുക്കി പറയാം.

മനോജ്‌ രവീന്ദ്രന്‍

***
Say No To Harthal
***
Say No To Harthal എന്ന പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉള്ള ആളാണ് നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രന്‍. നാട്ടിലെ വീര ശൂര പരാക്രമികളായ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന ഹര്‍ത്താലില്‍ സാധാരണക്കാര്‍ക്ക് വാഹനം നല്‍കിക്കൊണ്ട് ഓരോരുത്തരും രംഗത്തിറങ്ങുന്നു. ‘ഹര്‍ത്താല്‍ ദിവസങ്ങളില്‍ വാഹനം കിട്ടാതെ വലയുന്ന ജനങ്ങളെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സ്വന്തം വാഹനമെടുത്ത് ചുരുങ്ങിയത് 1500 രൂപയുടെ ഇന്ധനമെങ്കിലും ചിലവാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍ ഓരോരുത്തരും. ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ ഞങ്ങളുടെ വാഹനങ്ങളെയോ ഞങ്ങളേയോ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ തടഞ്ഞുനിര്‍ത്തുകയോ ചെയ്തിട്ടില്ല. സംഘടനാ സ്വഭാവം വന്നപ്പോള്‍ ജനങ്ങളേയും അവര്‍ ഭയക്കാന്‍ തുടങ്ങി എന്നതിന്റെ ലക്ഷണമാണ് അത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏതൊരാള്‍ ഹര്‍ത്താല്‍ നടത്തിയാലും അന്ന് ഞങ്ങള്‍ വാഹനമോടിക്കാറുണ്ട് കഴിഞ്ഞ 6 വര്‍ഷമായി. എറണാകുളത്ത് 150 ലധികം പ്രവര്‍ത്തകരുണ്ട്’ മനോജ് രവീന്ദ്രന്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നും ലഭിക്കും. http://niraksharan.in/?p=3594
***
മാലിന്യസംസ്‌ക്കരണ സമരവും കൊച്ചി മേയറും
***
‘മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും ഇടപെടലുകളുമാണ് മറ്റൊരു പ്രവര്‍ത്തനം. ഈ വിഷയത്തില്‍ പഴയ കൊച്ചി മേയറെ വളരെ മാന്യമായ ഭാഷയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ അയാളെന്നെ കള്ളക്കേസില്‍ കുടുക്കുകയും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്രവാര്‍ത്ത ചമയ്ക്കുകയും ചെയ്തു. ഞാനാകട്ടെ പോലീസ് വിളിപ്പിച്ചതനുസരിച്ച് നേരിട്ട് സ്റ്റേഷനില്‍ ചെന്ന് മൊഴി കൊടുത്തതിന് ശേഷമായിരുന്നു ഈ വാര്‍ത്ത വന്നത്. ഉടനെ തന്നെ ഞാന്‍ വീണ്ടും സ്‌ഷേഷന് മുന്നില്‍ ചെന്ന് നിന്ന് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നെ അന്വേഷിച്ച് നടക്കേണ്ടതില്ല, ഞാന്‍ മൊബൈല്‍ ഫോണും ഓണാക്കി വെച്ച് നിങ്ങളുടെ സ്റ്റേഷനില്‍ നിന്ന് 700 മീറ്റര്‍ മാത്രം മാറിയാണ് താമസിക്കുന്നതെന്ന് എഴുതുകയും ചെയ്തു. പ്രശ്‌നമുണ്ടാക്കരുത്, ഞങ്ങള്‍ ആ കേസ് പൂട്ടിക്കെട്ടി എന്ന് പൊലീസുകാര്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട് മാത്രമാണ് ഞാനത് വിട്ടുകളഞ്ഞത്. ആ സംഭവത്തിന് ശേഷം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ കളിയായിട്ട് ‘പിടികിട്ടാപുള്ളി’ എന്നാണ് ഇപ്പോളും എന്നെ വിളിക്കുന്നത്. ആ സംഭവത്തിന്റെ പോസ്റ്റ് ലിങ്കുകള്‍ താഴെ.’

http://niraksharan.in/?p=3625
https://www.facebook.com/photo.php fbid=10203376883210268&set=a.10204099200587751.1073741874.1457170099&type=1&theater

***
മുല്ലപ്പെരിയാര്‍ സമരങ്ങള്‍
***

‘കേരളത്തില്‍ മുല്ലപ്പെരിയാര്‍ സമരങ്ങള്‍ തുടങ്ങിവെച്ചത് ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്നാണ്. എന്റെ ഈ ഒരുലേഖനം http://niraksharan.in/?p=647
അതിലേക്ക് എന്നെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാകും ശരി.
രാഷ്ട്രീയക്കാര്‍ പാലം വലിച്ചതോടെ ആ സമരം ചിതറിപ്പോയി.
അതേപ്പറ്റി ഇതിലുണ്ട് http://niraksharan.in/?p=593
ആ വിഷയത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
ആ ഡാം സുരക്ഷിതമല്ല എന്ന് ഇന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍.’

***
മരം നടല്‍ പരിപാടി

***
‘പിന്നെയുള്ളത് മരം നടുകയും ഡീഫോറസ്റ്റേഷനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. 100 കോടി മരങ്ങള്‍ 20 കൊല്ലം കൊണ്ട് ഇന്ത്യയിലായി നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വെയ്ന്‍ എന്ന എന്‍.ജി.ഓ.യ്ക്ക് ഒപ്പം ചേര്‍ന്ന് കഴിഞ്ഞ 3 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു. 10 ലക്ഷത്തോളം മരങ്ങള്‍ ഇതിനകം കേരളത്തില്‍ മാത്രമായി നട്ടുപിടിപ്പിച്ച് കഴിഞ്ഞു. നഗരത്തില്‍ ട്രീ ഗാര്‍ഡുകളില്‍ പെട്ട് കിടക്കുന്ന മരങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കാനായി ജനറേറ്ററും കട്ടറും വാടകയ്‌ക്കെടുത്ത് സമാന മനസ്‌ക്കരാ!യ ചെറുപ്പക്കാര്‍ക്കൊപ്പം നിരത്തിലിറങ്ങി ഗാര്‍ഡുകള്‍ കട്ട് ചെയ്ത് മാറ്റുന്ന പണിയും ചെയ്യാറുണ്ട്. ചില ലിങ്കുകള്‍ താഴെ. എല്ലാ ലിങ്കുകളും തരാന്‍ പോയാല്‍ ഒരുപാട് മെയിലുകള്‍ വേണ്ടിവരും.’
https://www.facebook.com/niraksharan/media_set…
https://www.facebook.com/niraksharan/media_set…
https://www.facebook.com/niraksharan/media_set…

ഇത്രയുമാണ് വളരെ ചുരുക്കി മനോജ് രവീന്ദ്രനെക്കുറിച്ച് നേരിട്ട് ചോദിച്ചു മനസ്സിലാക്കിയത്. ഇതല്ലാതെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല നീളുന്നു. എല്ലാം ഇവിടെ പറയാനാവില്ല.

മണമ്പൂര്‍ സുരേഷ്

വാല്‍ക്കഷണം
***
നല്ല മോഷ്ടാക്കള്‍ തന്റെ ഇരയെക്കുറിച്ചു അന്വേഷിച്ചിട്ടെ മോഷ്ട്ടിക്കാന്‍ ഇറങ്ങു. നിന്ന നിലയ്ക്ക് മോഷ്ട്ടിക്കാന്‍ ഇറങ്ങിയാല്‍ ഇത് പോലെ പുലിയുടെ വാലൊക്കെ കയ്യില്‍ വച്ച് നിലവിളിച്ച്‌കൊണ്ട് ഓടേണ്ടി വരും. ചിലപ്പോള്‍ പുലിയുടെ വായില്‍ തന്നെ അകപ്പെട്ടുപോയി എന്നും വരാം, ആ സമയം ഞാന്‍ സമ്പൂര്‍ണ്ണ സാഹിത്യകാരനാണെന്ന് നിലവിളിച്ചാലൊന്നും പുലി കേട്ടെന്നു വരില്ല. അല്ല ഈ മോഷ്ട്ടിക്കണം എന്ന് അത്ര നിര്‍ബ്ബന്ധം എന്തിനാണ് ?

Also read :

കാരൂര്‍ സോമന്‍റെ പുസ്തകം തന്‍റെ ബ്ലോഗില്‍ നിന്നും കോപ്പിയടിച്ചത്; നിയമ നടപടിക്കൊരുങ്ങി മനോജ്‌ രവീന്ദ്രന്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles