പ്രശസ്തമായ മാഞ്ചസ്റ്റര്‍ ഡെ പരേഡ് നടക്കുന്ന ജൂണ്‍ 17ന് കേരളത്തെ മാഞ്ചസ്റ്റര്‍ തെരുവുകളില്‍ പുനര്‍ജനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എംഎംഎ. കഴിഞ്ഞ വര്‍ഷത്തെ ഡെ പരേഡില്‍ ഏറ്റവും വലിയ തെയ്യം ഫ്‌ളോട്ട് അവതരിപ്പിച്ച് ഒപ്പം വടക്കന്‍ വീരഗാഥകളിലെ കഥാപാത്രങ്ങളെയും മോഹിനിയാട്ടവും ഉത്സവ രീതികളും അവതരിപ്പിച്ച് കാണികളില്‍ വിസ്മയം തീര്‍ത്ത എംഎംഎയ്ക്ക് ഈ വര്‍ഷം നേരിട്ട് അനുവാദം ലഭിച്ചിരിക്കുകയാണ്.

ഈ വര്‍ഷവും കേരള കലകള്‍ക്ക് മുന്‍തൂക്കം കൊടുത്ത് ജന്മനാടിന്റെ സംസ്‌കാരവും ഓര്‍മ്മകളും പോറ്റ് നാടിന്റെ തെരുവുകളില്‍ അവതരിപ്പിക്കുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കാണികളില്‍ ഇതൊക്കൊ എത്തിക്കുന്നതിനോടൊപ്പം ജന്മനാടിന്റെ ചിത്രവും അവരുടെ മനസുകളില്‍ ഉറപ്പിക്കുക എന്ന മഹത്തായ സംരംഭമാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്.

ലോകത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ശാസ്ത്ര സാങ്കേതിക, വിവിധ സംസ്‌കാരങ്ങളുടെ സംഗമം എന്നിവയൊക്കെ കോര്‍ത്തിണക്കുന്ന മാഞ്ചസ്റ്റര്‍ പരേഡിന് പതിനായിരങ്ങളാണ് സാക്ഷിയാകുന്നത്. 100ല്‍പരം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരാണ് ഇത്തവണത്തെ പരേഡില്‍ അണിനിരക്കുന്നത്.

പരേഡിന്റെ വിശദ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പരിലോ മറ്റ് അസോസിയേഷന്‍ ട്രസ്റ്റിമാരായിട്ടോ ബന്ധപ്പെടാവുന്നതാണ്.

MMA PRO – 07886526706