ബ്രിട്ടനിലെ പ്രൈവറ്റ് സ്കൂളിലെ ഡെപ്യൂട്ടി പ്രധാന അദ്ധ്യാപകനായ സൈമൺ ഗിറ്റ്ലിൻ ആണ് കുട്ടിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. ഒരു നിമിഷത്തെ ശ്രദ്ധ കുറവിലാണ് സംഭവം നടന്നത്. വയറ്റിലും കൈകളിലും കാലിലും മറ്റും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത് മനപ്പൂർവമായി സംഭവിച്ചതല്ല.

ചെഷൈർ സ്കൂളിലെ അധ്യാപകനായ 51 – കാരൻ സൈമൺ ഗിറ്റ്ലിൻ എയർ ഗൺ കൈകാര്യം ചെയ്തുകൊണ്ടിരുന്ന സമയത്താണ് “വെടി വെച്ചാൽ എന്ത് സംഭവിക്കും” എന്ന ചോദ്യവുമായി കുട്ടി എത്തിയത്. പരുക്കേൽക്കും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തന്നെ വെടിവയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് ചുറ്റും ഓടിയ കുട്ടിയുടെ നേരെ അദ്ദേഹം നിറയൊഴിക്കുകയായിരുന്നു. കോടതി മുന്നിൽ അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞു. സ്കൂളിലെ ക്ലാസിനു ശേഷം ഉള്ള സമയത്ത് ഷൂട്ടിംഗ് ക്ലബ്ബിൽ വച്ചിട്ടാണ് സംഭവം. മൂന്നു ദശാബ്ദങ്ങളായി അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് സൈമൺ.

തന്നെ വെടിവയ്‌ക്കൂ എന്നുള്ള കുട്ടിയുടെ നിർബന്ധത്തിനൊടുവിൽ അദ്ദേഹം എയർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. എയർ ഗൺ ആയിരുന്നതിനാൽ സാരമായ പരിക്കുകൾ കുട്ടിക്ക് ഏറ്റില്ല. എത്രമാത്രം പരിക്കേൽക്കും എനിക്ക് അറിയില്ലായിരുന്നു എന്ന് സൈമൺ പറഞ്ഞു. താൻ മനപ്പൂർവമായ അല്ല മറിച്ച് അത് കുട്ടിയെ കാണിച്ചുകൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ അധ്യാപന ജീവിതത്തിനു ഒടുവിൽ അദ്ദേഹം ഈ സംഭവത്തോടെ വിരമിച്ചു. അദ്ദേഹം മനപ്പൂർവമായി ചെയ്തതല്ലെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അധികാരികൾ അറിയിച്ചു. 200 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്യുവാനും, കുട്ടിക്ക് 125 പൗണ്ട് നഷ്ടപരിഹാരം നൽകുവാനും അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചു.