ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

സ്‌കന്‍തോര്‍പ്പ്: കലാരൂപങ്ങളിലൂടെ ദൈവം വീണ്ടും അവതരിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ തലത്തിലുള്ള മത്സരങ്ങള്‍ പുരോഗമിക്കവേ, മാഞ്ചസ്റ്റര്‍ റീജിയണിലെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ Kimberly Performing Arts Centre, South leys Campus. 99, Enderby Road, Scunthorpe, DN17 25Lല്‍വെച്ച് നടക്കും.

രാവിലെ 9 മണിക്ക് വി.കുര്‍ബാനയോടെ ആരംഭിക്കുന്ന പരിപാടികളില്‍ ദിവ്യബലിക്കു ശേഷം ആഘോഷപൂര്‍വമായ ബൈബിള്‍ പ്രതിഷ്ഠ നടക്കും. തുടര്‍ന്ന് നാല് വിശുദ്ധരുടെ പേരുകളായി തിരിച്ചിട്ടുള്ള നാല് സ്റ്റേജുകളില്‍ വെച്ച് കലാപരിപാടികള്‍ ആരംഭിക്കും. വിശാലമായ പാര്‍ക്കിംഗ് സൗകര്യം മത്സരവേദിയുടെ സമീപത്തായി ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും സംഘാടകരായ സ്‌കന്‍തോര്‍പ്പ് വിശ്വാസസമൂഹം ഒരുക്കുന്നുണ്ട്.

വൈകിട്ട് 6 മണിയോട്കൂടി നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് വിശിഷ്ടാതിഥികള്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. സ്‌കന്‍തോര്‍പ്പ് വിശ്വാസസമൂഹത്തിലെ എല്ലാ കുടുംബങ്ങളുടെയും ഒരുമയിലും പങ്കാളിത്തത്തിലുമാണ് ഈ കലാദിനം യാഥാര്‍ത്ഥ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ജിമ്മിച്ചന്‍ ജോര്‍ജ് – 07402157888
ഡോമിനിക് സെബാസ്റ്റ്യന്‍ – 07830205860