മാഞ്ചസ്റ്റര്‍: വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ.ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍ നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനത്തിന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴിയെ തുടര്‍ന്ന് നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ധ്യാനത്തിന് തുടക്കമായത്. വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന് വരുന്ന ധ്യാനത്തില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്ത് വരുന്നു. കപ്പൂച്ചിന്‍ സഭാംഗമായ ഫാ.ജിന്‍സണ്‍ മുട്ടത്ത് കുന്നേല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും വിശ്വാസ ഹൃദയങ്ങളില്‍ ദൈവ കൃപ നിറയ്ക്കുന്നു.
7

കുടുംബാംഗങ്ങള്‍ നന്മയുടെ വിളനിലമാകണമെന്നും നല്ല കുമ്പസാരം നടത്തി ദൈവ പിതാവിങ്കലേക്ക് മടങ്ങി വരേണ്ട ആവശ്യകതകളെക്കുറിച്ചുമുളള ക്ലാസുകളാണ് ഇന്നലെ നടത്തിയത്. ദിവ്യകാരുണ്യ ആരാധനയെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് ഇന്നലെ ധ്യാനം സമാപിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ധ്യാനം നടക്കുക. ഇന്ന് കുമ്പസാരത്തിനായി പ്രത്യേകം സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമുതല്‍ വൈകുന്നേരം ആറ് വരെയും ധ്യാനം നടക്കും.

8

നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പളളിയുടെ വിലാസം

St.Antony’s Church
Dunkery Road
Wythenshawe
M220WR

9 6 5 1 2 3 4