എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാവാന്‍ കാരണമായ അശ്ലീല ഫോണ്‍ സംഭാഷണം കരുതിക്കൂട്ടി തയ്യാറാക്കിയതാണെന്ന മംഗളം മാനേജ്‌മെന്റിന്റെ . എകെ ശശീന്ദ്രന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനു ശേഷം ഉയര്‍ന്ന ഹണി ട്രാപ്പ് വിവാദങ്ങളെ നിരന്തരം നിഷേധിച്ചിരുന്ന മംഗളം സിഇഒ പെട്ടെന്ന് ഒരു ദിവസം മാപ്പ് അപേക്ഷയുമായി രംഗത്തുവന്നത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇതോടെയാണ് തെറ്റുകള്‍ ഏറ്റ് പറഞ്ഞതിനു പിന്നില്‍ ഫോണ്‍ സെക്‌സുമായി മുന്‍ മന്ത്രിയേ വീഴ്ത്തിയ വനിതാ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണിയാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. സംഭവങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടി കേരളത്തിനു പുറത്താണ് കഴിയുന്നത്. മന്ത്രി രാജി വെക്കുകയും സംഭവത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനം കൈവന്നതോടെ ഫോണ്‍ സംഭാഷണത്തിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെയും ചാനല്‍ മേധാവികളുടേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച്ച രാത്രി കടുത്ത നിലപാടിലേക്ക് കടക്കുകയും ചെയ്തത് ചാനലിനെ കുഴക്കി.

മംഗളം ചാനലിനെതിരേ എഫ്‌ഐആര്‍ ഇട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐജി അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചതോടെ ഫോണ്‍ സെക്‌സിന് പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാലുമാറി. എല്ലാ വിളിച്ചു പറയുമെന്നും, രാത്രി തന്നെ പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പെണ്‍കുട്ടിയും കുടുംബവും മംഗളത്തേ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട് .വ്യാഴാഴ്ച്ച രാത്രിയോട ജനരോഷവും മാധ്യമ സംഘടനകളില്‍ നിന്നും മംഗളത്തെ പുറത്താക്കല്‍ നടപടിയും കേസും അറസ്റ്റും, പെണ്‍കുട്ടിയുടെ ഭീഷണിയുമെല്ലാം ചാനലിനെ വട്ടം കറക്കുകയായിരുന്നു.ഇതിനിടെ  മീഡിയാ വണ്‍ ചാനല്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ അഭിമുഖം പുറത്തുവിട്ടതും മംഗളത്തിന് പാരയായി ഭവിച്ചു. ചാനല്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയായ ശബ്ദരേഖയാണിതെന്ന് അദ്ദേഹം ആരോപിച്ചു. മംഗളം ചാനല്‍ നടത്തിയത് പോണോജേണലിസം ആണെന്ന് മീഡിയാ വണ്‍ അവതാരകന്‍ തുറന്നടിച്ചു.

ഇതിനിടെ പിണറായിയെ ഭയന്ന് 2 മന്ത്രിമാര്‍ക്കെതിരേയുള്ള ഓഡിയോ മുക്കിയെന്നും വ്യാഴാഴ്ച്ച പുറത്തുവിടാനിരുന്ന വന്‍ ബ്രേക്കിങ്ങ് പേടിച്ച് മാറ്റിവയ്ച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2 കോണ്‍ഗ്രസ് നേതാക്കളോട് 10 കോടി ഒരു സ്റ്റിങ്ങ് ഓപ്പറേഷനില്‍ കോഴ ചോദിക്കുന്ന ഓഡിയോ പുറത്തായതും ഇതിനിടെ വിവാദമായി.ബിസിനസ് സംസാരിച്ച വിവരങ്ങള്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ നിലതെറ്റിയാണ് രാത്രി അജിത് കുമാര്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും കൂടുതല്‍ പേര്‍ ജോലി ഉപേക്ഷിക്കുകയാണ് എന്നാണ് അറിയുന്നത് .