പൂജ്യത്തില്‍ നിന്നും വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍; വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി മഞ്ജു വാര്യര്‍

പൂജ്യത്തില്‍ നിന്നും വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍; വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി മഞ്ജു വാര്യര്‍
September 13 12:00 2017 Print This Article

സിനിമയില്‍ തിരിച്ചെത്തിയതോടെ വിവാദങ്ങളും മഞ്ജുവിനൊപ്പം കൂടി. സിനിമകളില്‍ നിന്നും പിന്മാറി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായുള്ള വിവാഹം അങ്ങനെ നിരവധി. ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്‌സ്ബുക്ക് പേജിലൂടെയോ പറയും. അതാണെന്റെ പതിവ്.

പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്റെ സമ്പാദ്യവും സമയവുമൊക്കെ കഴിയുംവിധം പങ്കുവെയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളിരുന്ന് എന്ത് കിട്ടാനാണ്, മഞ്ജു ചോദിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles