മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും രാജ്യാന്തര തലത്തിലേക്ക്!

മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും രാജ്യാന്തര തലത്തിലേക്ക്!
June 08 06:44 2017 Print This Article

പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ലോകം മുഴുവന്‍ യേശു ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആരംഭിച്ച മാധ്യമസംരഭങ്ങളാണ് മരിയന്‍ ടിവിയും മരിയന്‍ ടൈംസ്, മരിയന്‍ വോയ്‌സ്, മരിയന്‍ ഫോക്കസ് എന്നീ പ്രസിദ്ധീകരണങ്ങളും. 2016 ഡിസംബറില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയായി മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും യുകെയില്‍ ആരംഭം കുറിച്ചു. ദൈവാനുഗ്രഹത്താല്‍ അമേരിക്കയിലെ പോലെ യുകെയിലെ വിശ്വാസികളും ഈ മാധ്യമ സംരംഭങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ മരിയന്‍ മാധ്യമങ്ങള്‍ പുതിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സന്തോഷം പ്രിയപ്പെട്ട വായനക്കാരെയും സ്‌നേഹിതരെയും അറിയിക്കുന്നു.

അനുഗ്രഹീതരായ വചനപ്രഘോഷകരുടെ പ്രഭാഷണങ്ങള്‍ മുഴുവന്‍ സമയവും സംപ്രേക്ഷണം ചെയ്യുന്ന 24/7 കത്തോലിക്കാ ചാനലാണ് മരിയന്‍ ടിവി. ആഗോള കത്തോലിക്കാ വാര്‍ത്തകളും ആത്മനിറവേകുന്ന ലേഖനങ്ങളും ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച് മാസം തോറും പ്രസിദ്ധീകരിക്കുന്ന സമ്പൂര്‍ണ കത്തോലിക്കാ മലയാളം വാര്‍ത്താപത്രമാണ് മരിയന്‍ ടൈംസ്. ദൈവമാതാവിനെ കുറിച്ചുള്ള ലേഖനങ്ങളും ഫീച്ചറുകളും അനുഭവങ്ങളും ഉള്‍ച്ചേര്‍ത്ത് മാതൃഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മലയാളം മാസികയാണ് മരിയന്‍ വോയ്‌സ്

ജീവിതത്തിന് പ്രകാശം പകരുന്ന ലേഖനങ്ങളും പ്രശസ്തരുടെ വിശ്വാസാനുഭവങ്ങളും മികച്ച ചിന്തകളും ഫീച്ചറുകളുമായെത്തുന്ന സമ്പൂര്‍ണ ഇംഗ്ലീഷ് മാസികയാണ് മരിയന്‍ ഫോക്കസ്. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളില്‍ മരിയന്‍ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. റോക്കു ഡിവൈസ് വഴി മരിയന്‍ ടിവി ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഇരുന്ന് കാണാവുന്നതാണ്.

ഐഫോണിലും ഐപാഡിലും ആന്‍ഡ്രോയിഡ് ഫോണിലും മരിയന്‍ ടിവിയുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. Marian TV World Television എന്ന പേരില്‍ 24/7 ഇംഗ്ലീഷ് ചാനല്‍ ആഗോളപ്രേക്ഷകര്‍ക്കായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ലോക സുവിശേഷ വല്‍ക്കരണത്തില്‍ പങ്കുചേരാന്‍ മരിയന്‍ ടിവിയെ അനുഗ്രഹിക്കുന്നതിന് ദൈവത്തിന് നന്ദി. ലോകത്തില്‍ എവിടെയും ഇരുന്ന് മരിയന്‍ മിനിസ്ട്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

Marian Ministry, 506 Parlin Street, Philadelphia, PA – 19116 USA, 4 Magnolia Avenue, Exeter, EX2 6 DJ – UK
001 215 971 3319, 0044 789 950 2804

[email protected] , [email protected], www.mariantvworld.org, www.mariantveurope.org

ദിവസവും ആത്മീയാഭിഷേകം ലഭിക്കുന്ന വചനങ്ങളും പ്രാര്‍ത്ഥനകളും ലഭിക്കുവാനും മറ്റുള്ളവരിലേക്ക് പകരുവാനും Share ചെയ്യുവാനും ഞങ്ങളുടെ ഫേസ്ബുക്ക് പേജ് www.facebook.com/marianprayer ലൈക്ക് ചെയ്യുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles